Controversy | പ്ലസ് വണ്‍ പ്രവേശനത്തിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്നത് രാഷ്ട്രീയപ്രേരിതമായ സമരം; മലപ്പുറത്ത് കുറവുള്ളത് 2954 സീറ്റുകള്‍ മാത്രമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി
 

 
Minister V Sivan Kutty About Malappuram Districts Plus One Seat Crisis, Malappuram, News, Section: Malappuram, Politics, Education, Kerala, News
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

എം എസ് എഫ് നടത്തുന്നത് പ്ലാന്‍ ചെയ്ത സമരം


സമരം സംഘര്‍ഷത്തിലേക്ക് കൊണ്ടുപോകരുതെന്നും അഭ്യര്‍ഥന

മലപ്പുറം: (KVARTHA) പ്ലസ് വണ്‍ പ്രവേശനത്തിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്നത് രാഷ്ട്രീയപ്രേരിതമായ സമരമാണെന്ന വിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ജില്ലയില്‍ 2954 സീറ്റുകള്‍ മാത്രമാണ് കുറവുള്ളതെന്ന് പറഞ്ഞ മന്ത്രി സമരം സംഘര്‍ഷത്തിലേക്ക് കൊണ്ടുപോകരുതെന്നും അഭ്യര്‍ഥിച്ചു. പ്ലാന്‍ ചെയ്ത സമരമാണ് എം എസ് എഫ് നടത്തുന്നതെന്നും മന്ത്രി ആരോപിച്ചു. 

Aster mims 04/11/2022


പ്ലസ് വണ്‍ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. സംസ്ഥാനത്ത് ഇതുവരെ  3,16,669 സീറ്റുകളില്‍ പ്രവേശനം നല്‍കി. മലപ്പുറത്ത് ഇതുവരെ 49,906 പേര്‍ പ്രവേശനം നേടിയെന്നും മന്ത്രി  പറഞ്ഞു. മലപ്പുറത്ത് 14,307 വിദ്യാര്‍ഥികളാണ് പ്രവേശനം കാത്തിരിക്കുന്നത്. 11,000ത്തിലേറെ സീറ്റുകള്‍ അണ്‍ എയ്ഡ് ഒഴികെയുള്ള മേഖലകളില്‍ ബാക്കിയുണ്ട്. പ്ലസ് വണ്‍ അലോട് മെന്റുകള്‍ ഇനിയും നടക്കാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.


എന്നാല്‍ മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നിലപാട് തള്ളി എസ് എഫ് ഐ രംഗത്തെത്തി. ഗുരുതര പ്രതിസന്ധി പരിഹരിക്കാന്‍ അധിക ബാചുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നല്‍കിട്ടുണ്ടെന്ന് അഖിലേന്‍ഡ്യാ പ്രസിഡന്റ് വിപി സാനു പറഞ്ഞു. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ എസ് എഫ് ഐ സമരത്തിന് ഇറങ്ങുമെന്നും സാനു വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script