സ്‌കൂൾ തുറക്കുന്നത് ജൂൺ 2ന് തന്നെ; കാലാവസ്ഥ നോക്കി അന്തിമ തീരുമാനമെന്ന് മന്ത്രി


● മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും.
● 14,000 സ്കൂൾ കെട്ടിടങ്ങൾ സുരക്ഷിതം.
● 5000 കോടി അടിസ്ഥാന സൗകര്യത്തിന്.
● ഹൈസ്‌കൂൾ സമയക്രമ വിവാദത്തിൽ പ്രതികരണം.
● അധ്യാപക സംഘടനകളെ വിമർശിച്ചു.
● കമ്മീഷൻ റിപ്പോർട്ട് അംഗീകരിച്ചു.
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് സ്‌കൂളുകൾ ജൂൺ രണ്ടിന് തന്നെ തുറക്കാനാണ് നിലവിലെ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ശനിയാഴ്ചത്തെയും ഞായറാഴ്ചത്തെയും കാലാവസ്ഥാ സാഹചര്യം വിലയിരുത്തിയ ശേഷം മുഖ്യമന്ത്രിയുമായി ആലോചിച്ച് അന്തിമ തീരുമാനം എടുക്കും.
സംസ്ഥാനത്തെ 14,000 സ്‌കൂൾ കെട്ടിടങ്ങളിൽ കാറ്റിൽ ഒരു കെട്ടിടത്തിനുപോലും തകരാർ സംഭവിച്ചിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അടിസ്ഥാന സൗകര്യ വികസനത്തിനായി കഴിഞ്ഞ വർഷങ്ങളിൽ ചെലവഴിച്ച 5000 കോടി രൂപ ഫലം കണ്ടുവെന്നും മന്ത്രി പറഞ്ഞു. മുൻ വർഷങ്ങളിൽ കാറ്റടിക്കുമ്പോൾ സ്കൂളുകളിലെ ഷെഡ്ഡുകൾ തകരുന്ന സ്ഥിതിയുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ സ്കൂളുകളിൽ ഷെഡ്ഡുകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈസ്‌കൂൾ സമയക്രമത്തിലെ വിവാദം
ഹൈസ്‌കൂൾ സമയക്രമത്തിലെ മാറ്റത്തെക്കുറിച്ചുള്ള വിവാദങ്ങളെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. ചില അധ്യാപക സംഘടനകളാണ് ഇതിന് ബുദ്ധിമുട്ടുണ്ടാക്കിയത്. ആദ്യം 110 ദിവസവും 120 ദിവസവും ക്ലാസ് ദിവസങ്ങൾ തീരുമാനിച്ചിരുന്നു. ഇത് കൂടുതലാണെന്ന് പറഞ്ഞ് കേസ് നൽകിയത് അധ്യാപക സംഘടനകളാണെന്നും മന്ത്രി ഓർമിപ്പിച്ചു.
തുടർന്ന് കോടതിയുടെ നിർദ്ദേശപ്രകാരം ഒരു കമ്മീഷനെ നിയോഗിക്കുകയും, ആ കമ്മീഷൻ നൽകിയ റിപ്പോർട്ടാണ് ഇന്നലെ പൊതു വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ആ റിപ്പോർട്ടിൽ പറഞ്ഞതനുസരിച്ച് സമയം ക്രമീകരിക്കാനാണ് രാവിലെയും വൈകിട്ടും അധിക സമയം കൂട്ടിച്ചേർത്തത്.
ഒരു സ്കൂളിൽ എൽ.പി., യു.പി., ഹൈസ്‌കൂൾ വിഭാഗങ്ങൾ ഒരുമിച്ചുള്ളതിനാൽ സമയക്രമത്തിൽ പ്രായോഗികമായി എന്ത് ചെയ്യാൻ കഴിയുമെന്ന് ആലോചിക്കണം. അതിൽ എന്ത് ചെയ്യാൻ കഴിയും എന്ന് റിപ്പോർട്ട് നൽകിയവരുമായി തന്നെ ചേർന്ന് ആലോചിക്കുമെന്നും, കോടതി ആവശ്യപ്പെട്ടതനുസരിച്ച് പത്താം തീയതിക്ക് മുൻപ് റിപ്പോർട്ട് നൽകുമെന്നും വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേർത്തു.
സ്‌കൂൾ തുറക്കുന്നത് മഴ കാരണം മാറ്റിവെക്കണോ? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക
Article Summary: Kerala schools to open June 2, decision final after weather assessment; Minister addresses timetable row.
#KeralaSchools #SchoolReopening #EducationKerala #MonsoonKerala #VSivankutty #KeralaEducation