കീം റാങ്ക് വിവാദം: 'വലിയ കോടതിയാകേണ്ട' - മാധ്യമങ്ങളോട് ക്ഷുഭിതയായി മന്ത്രി ബിന്ദു

 
Minister R Bindu Responds Angrily to KEAM Rank List Controversy

Photo Credit: Facebook/Dr. R. Bindu

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 'എല്ലാ വിദ്യാർഥികൾക്കും നീതി ലഭിക്കണം എന്നതായിരുന്നു സർക്കാർ നിലപാട്'.
● 'കേരള സിലബസ് വിദ്യാർഥികൾക്ക് 35 മാർക്കിന്റെ കുറവുണ്ടായിരുന്നു'.
● ശാസ്ത്രീയ രീതിയാണ് അവലംബിച്ചതെന്ന് മന്ത്രി.

കൊച്ചി: (KVARTHA) കീം റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട വിവാദത്തിൽ സംസ്ഥാന സർക്കാർ എല്ലാ വിദ്യാർഥികൾക്കും നീതി ഉറപ്പാക്കാനാണ് ശ്രമിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. കഴിഞ്ഞവർഷം കേരള സിലബസിൽ പഠിച്ച വിദ്യാർഥികൾക്ക് 35 മാർക്കിന്റെ കുറവുണ്ടായത് അനീതിയാണെന്നും, ഇത് മറികടക്കാൻ ശാസ്ത്രീയമായ രീതിയാണ് അവലംബിച്ചതെന്നും മന്ത്രി വിശദീകരിച്ചു.

Aster mims 04/11/2022

'കുട്ടികൾക്ക് നീതി ഉറപ്പാക്കാനാണ് മന്ത്രിസഭ അത്തരമൊരു തീരുമാനമെടുത്തത്. നിങ്ങളോട് എല്ലാം വിശദീകരിക്കേണ്ട ബാധ്യതയില്ല. നിങ്ങൾ വലിയ സിഐഡികളാണല്ലോ. എല്ലാ വിദ്യാർഥികൾക്കും നീതി ലഭിക്കണമെന്ന നിലപാടാണ് ഇപ്പോഴും സർക്കാരിനുള്ളത്', മന്ത്രി മാധ്യമപ്രവർത്തകരോട് ക്ഷുഭിതയായി പറഞ്ഞു.

കൂടുതൽ ചോദ്യങ്ങളോട് പ്രതികരിക്കാൻ മന്ത്രി തയ്യാറായില്ല. ആവശ്യത്തിന് എല്ലാം പറഞ്ഞെന്ന് പറഞ്ഞ് പോകാൻ ശ്രമിച്ച മന്ത്രിയോട് കോടതി വിധിയുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യങ്ങൾ ചോദിച്ചപ്പോൾ 'വലിയ കോടതിയാകേണ്ട' എന്നായിരുന്നു ബിന്ദുവിന്റെ രോഷാകുലമായ മറുപടി.
 

ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങൾ എന്താണ്? നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

Article Summary: Minister R Bindu reacts angrily to KEAM rank list controversy.

#KEAMRank #MinisterBindu #KeralaEducation #Controversy #HigherEducation #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia