സർക്കാരിന് തിരിച്ചടി: കീം പരീക്ഷാഫലം റദ്ദാക്കി ഹൈകോടതി; എഞ്ചിനീയറിംഗ് പ്രവേശന നടപടികൾക്ക് തടസ്സം

 
Kerala High Court Quashes KEAM Exam Results
Kerala High Court Quashes KEAM Exam Results

Photo Credit: X/High court of Kerala

● വെയിറ്റേജ് മാറ്റം നിയമപരമല്ലെന്ന് കോടതി.
● ജസ്റ്റിസ് ഡി.കെ. സിംഗിന്റെതാണ് ഉത്തരവ്.
● സിബിഎസ്ഇ വിദ്യാർത്ഥികളുടെ ഹർജിയിലാണ് വിധി.
● സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകും.

കൊച്ചി: (KVARTHA) കീം പരീക്ഷാഫലം ഹൈകോടതി റദ്ദാക്കി. പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കിയശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നടപടി. ജസ്റ്റിസ് ഡി.കെ. സിംഗിന്റെതാണ് ഉത്തരവ്. എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് നിർണയ രീതി സിബിഎസ്ഇ സിലബസ് വിദ്യാർത്ഥികളെ ദോഷകരമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് ഈ നിർണായക വിധി വന്നിരിക്കുന്നത്. പ്രവേശന നടപടികൾ തുടങ്ങാനിരിക്കെയാണ് സർക്കാരിന് ഇത്തരത്തിലൊരു തിരിച്ചടി. ഹൈകോടതി വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുമെന്ന് സർക്കാർ അറിയിച്ചു.

മാർക്ക് ഏകീകരണത്തിലെ തർക്കവും ഫലം വൈകിയതും

കേരള സിലബസിലെ പ്ലസ് ടു വിദ്യാർത്ഥികൾക്ക് മാർക്ക് കുറയാത്ത രീതിയിലുള്ള ഫോർമുലയാണ് ഇത്തവണ മുതൽ നടപ്പാക്കി റാങ്ക് പ്രസിദ്ധീകരിച്ചത്. മാർക്ക് ഏകീകരണത്തിൽ വിദഗ്ധ സമിതി നൽകിയ ശുപാർശ മന്ത്രിസഭ അംഗീകരിച്ചതോടെയാണ് ഫലം പുറത്തുവന്നത്. ശിപാർശകളിൽ സർക്കാർ അന്തിമ തീരുമാനമെടുക്കാതിരുന്നതോടെ കീം ഫലം വൈകിയിരുന്നു. സംസ്ഥാന സിലബസിൽ പഠിച്ച വിദ്യാർത്ഥികൾക്ക് മാർക്ക് നഷ്ടപ്പെടാത്ത വിധം തമിഴ്‌നാട് മാതൃകയിൽ മാർക്ക് ഏകീകരണം നടപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു.

കീം പരീക്ഷാഫലം റദ്ദാക്കിയ ഹൈകോടതി വിധിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമൻ്റ് ചെയ്യുക.

Article Summary: Kerala High Court cancels KEAM exam results; setback for government.

#KEAM #KeralaHighCourt #ExamResults #EducationNews #EngineeringAdmission #StudentImpact

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia