Initiative | വയനാട് ഉരുള്‍പൊട്ടല്‍; ദുരന്ത ബാധിത പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസില്ലാതെ പഠിക്കാന്‍ അവസരമൊരുക്കി കണ്ണൂര്‍ സര്‍വകലാശാല

 
Kannur University Offers Free Education to Wayanad Landslide Victims, Kannur University, Wayanad landslide.

Photo Credit: Facebook/Kannur University

ഈ അധ്യയന വര്‍ഷം തന്നെ സീറ്റുകള്‍ അനുവദിക്കും

കണ്ണൂര്‍: (KVARTHA) വയനാട് ഉരുള്‍പൊട്ടല്‍  (Wayanad Landslide) ബാധിത മേഖലയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് (Students) ഉന്നത വിദ്യാഭ്യാസത്തിന് അവസരമൊരുക്കി കണ്ണൂര്‍ സര്‍വകലാശാല (Kannur University). ദുരന്ത ബാധിത പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഫീസില്ലാതെ പഠിക്കാന്‍ ഈ അധ്യയന വര്‍ഷം തന്നെ സീറ്റുകള്‍ അനുവദിക്കാനാണ് കണ്ണൂര്‍ സര്‍വകലാശാലാ സിന്റിക്കേറ്റ് തീരുമാനിച്ചത്.

പുനഃസംഘടിപ്പിക്കപ്പെട്ട കണ്ണൂര്‍ സര്‍വകലാശാലാ സിന്റിക്കേറ്റിന്റെ പ്രഥമയോഗത്തിലാണ് തീരുമാനം. വൈസ് ചാന്‍സലര്‍ പ്രൊഫ. കെ കെ സാജുവിന്റെ നേതൃത്വത്തില്‍ സര്‍വകലാശാലാ ആസ്ഥാനത്ത് വച്ച് ചേര്‍ന്ന യോഗത്തില്‍ യു ജി, പി ജി പ്രോഗ്രാമുകളില്‍ ഇതിനാവശ്യമായ സൂപ്പര്‍ ന്യൂമററി സീറ്റുകള്‍ അനുവദിക്കുന്നതിനും തീരുമാനമായി.

#KannurUniversity #WayanadLandslide #FreeEducation #Kerala #HigherEducation #DisasterRelief #India

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia