ഓസ്ലോ: മലാല യൂസഫ് സായിയെ 2013 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്തു. ഒക്ടോബര്‍ ആദ്യത്തിലാണ് നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക.
പാകിസ്ഥാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ പോരാടിയ മലാല കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിന് താലിബാന്‍ സംഘത്തിന്റെ ആക്രമണത്തിനിരയായിരുന്നു. തലയ്ക്കും മറ്റും മാരകമായ മുറിവേറ്റ മലാല ഏറെനാളുകള്‍ക്കു ശേഷമുള്ള ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
വിദ്യാഭ്യാസ അവകാശത്തിന് വേണ്ടി പോരാടിയ മലാലയുടെ ധീരതയ്ക്കുള്ള പുരസ്‌കാരമായിരിക്കും നൊബേലെന്ന് ഓസ്ലോയിലെ പീസ് റിസേര്‍ച് ഇന്‍സ്റ്റിറ്റിയൂട്ട് തലവന്‍ ക്രിസ്റ്റിയന്‍ ബെര്‍ഗ് ഹര്‍പിവികന്‍ പറഞ്ഞു.
പാകിസ്ഥാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ പോരാടിയ മലാല കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിന് താലിബാന്‍ സംഘത്തിന്റെ ആക്രമണത്തിനിരയായിരുന്നു. തലയ്ക്കും മറ്റും മാരകമായ മുറിവേറ്റ മലാല ഏറെനാളുകള്‍ക്കു ശേഷമുള്ള ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

Keywords : Pakistan, Taliban Terrorists, Education, Oslo, World, Malala Yousufzai, Nobel, Nomination, Girls, Injury, Kristian Harpviken, Kvartha, Malayalam News, Malayalam Vartha, Feisty Malala nominated for Nobel peace prize
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.