പിലാത്തറയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ച നിലയിൽ; പോലീസ് അന്വേഷണം ആരംഭിച്ചു


● ഉച്ചഭക്ഷണത്തിന് ശേഷം അമ്മയും സഹോദരിയും ഉറങ്ങാൻ കിടന്നതായിരുന്നു.
● വൈകുന്നേരം അഞ്ചേമുക്കാലോടെയാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
● പരിയാരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
● മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കണ്ണൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
കണ്ണൂർ: (KVARTHA) പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെത്തുടർന്നുള്ള മനോവിഷമം കാരണം എട്ടാം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പിലാത്തറയിൽ നടന്ന സംഭവത്തിൽ പരിയാരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഞായറാഴ്ച വൈകുന്നേരമാണ് പിലാത്തറ മേരിമാത സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അജുൽ രാജിനെ (13) വീട്ടിലെ കിടപ്പുമുറിയുടെ ജനൽക്കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മാർക്ക് കുറഞ്ഞതിന് സ്കൂളിൽ നിന്ന് അധ്യാപിക വഴക്കുപറയുമോയെന്ന ഭയം കുട്ടിക്ക് ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

പുതിയതെരു സ്വദേശികളായ വാരിയമ്പത്ത് വീട്ടിൽ വിജിന-രാജേഷ് ദമ്പതികളുടെ മകനാണ് അജുൽ രാജ്. ഇവർ പിലാത്തറ പെരിയാട്ട് വാടകവീട്ടിലാണ് താമസിക്കുന്നത്. ഉച്ചഭക്ഷണം കഴിഞ്ഞ് അമ്മ വിജിനയും ഇളയ മകളും ഉറങ്ങാൻ കിടന്നതായിരുന്നു.
വൈകുന്നേരം 5.45 ഓടെ ഇവർ ഉണർന്നെഴുന്നേറ്റപ്പോഴാണ് അജുൽ രാജിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ കെട്ടറുത്ത് പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം പയ്യാമ്പലത്ത് സംസ്കരിക്കും.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുക.
Article Summary: A Class 8 student was found dead after low exam marks.
#KeralaNews #Kannur #StudentAssault #MentalHealth #Pilathara #PariyaramPolice