Violence | തോട്ടട ഐടിഐയില്‍ വിദ്യാര്‍ഥി സംഘര്‍ഷം; പൊലീസ് ലാത്തിചാര്‍ജില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു
● കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം.
● ഇരുവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും പരുക്കേറ്റു.
● എസ് എഫ് ഐ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.
കണ്ണൂര്‍: (KVARTHA) തോട്ടട ഐടിഐയില്‍ വീണ്ടും എസ്എഫ്‌ഐ - കെ എസ് യു സംഘര്‍ഷം. ക്യാമ്പസില്‍ കെ എസ് യു കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇരു വിദ്യാര്‍ത്ഥി സംഘടനകളില്‍പ്പെട്ടവരും കുറച്ച് ദിവസങ്ങളായി തുടരുന്ന തര്‍ക്കമാണ് ബുധനാഴ്ച വീണ്ടും സംഘര്‍ഷത്തില്‍ കലാശിച്ചത്.
സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വിശീ. ഇരുവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റു. ചൊവ്വാഴ്ച രാവിലെ കെ എസ് യു പ്രവര്‍ത്തകര്‍ കൊടിമരം സ്ഥാപിക്കാന്‍ എത്തിയതോടെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ തടയുകയായിരുന്നു.
തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. ഇരു വിഭാഗത്തെയും പിരിച്ചുവിടാന്‍ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. പരുക്കേറ്റ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.
#ThotadatITI #Kerala #StudentClash #SFI #KSU #PoliceAction #CampusViolence #India