കാലികറ്റ് സര്‍വകലാശാല ബിരുദ പ്രവേശനത്തിന്റെ 2-ാം അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു

 


തേഞ്ഞിപ്പലം: (www.kvartha.com 14.09.2021) കാലികറ്റ് സര്‍വകലാശാല ഈ വര്‍ഷത്തെ ബിരുദ പ്രവേശനത്തിന്റെ രണ്ടാം അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്‌മെന്റ് ലഭിച്ച എസ് സി, എസ് ടി വിഭാഗത്തില്‍ പെട്ടവര്‍ 115 രൂപയും മറ്റുള്ളവര്‍ 480 രൂപയും 17-ന് അഞ്ച് മണിക്കകം മാന്റേറ്ററി ഫീസ് അടച്ച് കോളജില്‍ റിപോര്‍ട് ചെയ്ത് അലോട്‌മെന്റ് ഉറപ്പാക്കണം. 

ഒന്നും രണ്ടും അലോട്‌മെന്റ് ലഭിച്ച് മാന്‍ഡേറ്ററി ഫീസടച്ചവര്‍ നിര്‍ബന്ധമായും സ്ഥിരം/താല്‍ക്കാലിക പ്രവേശനം നേടേണ്ടതാണ്. ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവര്‍ ഹയര്‍ഓപ്ഷന്‍ റദ്ദാക്കണം. നിലനിര്‍ത്തുന്ന പക്ഷം പിന്നീട് വരുന്ന അലോട്ട്മെന്റ് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതും നിലവിലുള്ള അലോട്‌മെന്റ് നഷ്ടപ്പെടുന്നതുമാണ്. 

കാലികറ്റ് സര്‍വകലാശാല ബിരുദ പ്രവേശനത്തിന്റെ 2-ാം അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു

താല്‍ക്കാലിക പ്രവേശനം നേടുന്നവര്‍ കോളജുകളില്‍ ഫീസടയ്ക്കേണ്ടതില്ല. അപേക്ഷയില്‍ തിരുത്തലിന് 15 മുതല്‍ 16ന് വൈകീട്ട് അഞ്ചുമണി വരെ അവസരമുണ്ട്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ http://admission(dot)uoc(dot)ac(dot)in

Keywords:  News, Kerala, Education, Calicut University, Publish, Allotment, Calicut University published the 2nd allotment for graduate admission
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia