ബജെറ്റ് 2022: 'ഒരു ക്ലാസിന് ഒരു ടിവി ചാനല്‍'; വിദ്യാഭ്യാസമേഖലയ്ക്കായി വന്‍ പദ്ധതികള്‍, ആധുനിക സൗകര്യങ്ങളോടെ പുതുതലമുറ അങ്കണവാടികള്‍ സജ്ജമാക്കും

 


ന്യൂഡെല്‍ഹി: (www.kvartha.com 01.02.2022) വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യവികസത്തിന് ഊന്നല്‍നല്‍കുന്നതാണ് ഇത്തവണത്തെ ബജെറ്റ്. വന്‍ പദ്ധതികളാണ് വിദ്യാഭ്യാസമേഖലയ്ക്കായി നടപ്പാക്കാനിരിക്കുന്നത്. 'ഒരു ക്ലാസിന് ഒരു ടിവി ചാനല്‍' പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി. പിഎം ഇ വിദ്യ പദ്ധതിയിലൂടെ 200 ടിവി ചാനലുകള്‍ കൂടി ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസം ഓണ്‍ലൈനാകുന്ന പശ്ചാത്തലത്തില്‍ ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇ-വിദ്യ പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്.

ആധുനിക സൗകര്യങ്ങളോടെ പുതുതലമുറ അങ്കണവാടികള്‍ സജ്ജമാക്കുമെന്നും പ്രഖ്യാപനമുണ്ട്. മുന്‍പ് പ്രതീക്ഷിക്കപ്പെട്ടിരുന്നതുപോലെ വിദ്യാര്‍ഥികളെയും യുവാക്കളെയും പരിഗണിച്ചുകൊണ്ടുള്ള ഒട്ടനവധി പ്രഖ്യാപനങ്ങളുമാണ് ഇത്തവണത്തെ കേന്ദ്രബജറ്റില്‍ വ്യക്തമാകുന്നത്. യുവാക്കള്‍ക്കായി 60 ലക്ഷത്തില്‍പരം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിരുന്നു.

ബജെറ്റ് 2022: 'ഒരു ക്ലാസിന് ഒരു ടിവി ചാനല്‍'; വിദ്യാഭ്യാസമേഖലയ്ക്കായി വന്‍ പദ്ധതികള്‍, ആധുനിക സൗകര്യങ്ങളോടെ പുതുതലമുറ അങ്കണവാടികള്‍ സജ്ജമാക്കും

കേന്ദ്രമന്ത്രിസഭായോഗത്തിന് ശേഷമാണ് ചൊവ്വാഴ്ച ബജെറ്റ് അവതരണം ആരംഭിച്ചിരിക്കുന്നത്. പാര്‍ലമെന്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗമാണ് ബജറ്റിന് അംഗീകാരം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്.

Keywords:  New Delhi, News, National, Education, Students, Minister, Nirmala Seetharaman, Study class, Budget 2022: Govt to expand ‘one class, one TV channel’ from 12 to 200 channels.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia