പച്ചക്കറിക്ക് തീവില തന്നെ; തിരുവനന്തപുരത്തിന് പിന്നാലെ കോഴിക്കോടും സെഞ്ചുറിയടിച്ച് തക്കാളി വില
Dec 6, 2021, 15:08 IST
തിരുവനന്തപുരം: (www.kvartha.com 06.12.2021) സംസ്ഥാനത്ത് പച്ചക്കറിവില വീണ്ടും ഉയര്‍ന്നു. തിരുവനന്തപുരത്തിന് പിന്നാലെ കോഴിക്കോടും തക്കാളിക്ക് വില 100 രൂപയായി. മറ്റു പച്ചക്കറികള്‍ക്കും ഉയര്‍ന്ന വില തുടരുകയാണ്. തിങ്കളാഴ്ച മുരിങ്ങക്കായക്ക് 300 രൂപയാണ് കിലോവില. വെണ്ട കിലോയ്ക്ക് 70 രൂപയും ചേനയും ബീന്‍സും കാരറ്റും കിലോക്ക് 60 രൂപയാണ് വില.
മണ്ഡലകാലം തുടങ്ങിയതോടെ പച്ചക്കറിക്ക് ആവശ്യക്കാരേറിയ സമയത്തെ വിലക്കയറ്റം കച്ചവടക്കാരെയും കാര്യമായി ബാധിച്ചിട്ടുണ്ട്. വിലകുറയ്ക്കാന്‍ അധികൃതര്‍ ചര്‍ചകള്‍ തുടരുമ്പോഴും സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുകയാണ്. ഇതര സംസ്ഥാനങ്ങളിലെ മഴക്കെടുതി കാരണം ഉല്‍പാദനം കുറഞ്ഞതാണ് വിലകൂടാന്‍ കാരണമായി പറയുന്നത്.
അതേസമയം ഹോര്‍ടികോര്‍പ് കുറഞ്ഞ വിലയ്ക്ക് വില്‍പന തുടരുകയാണ്. വില കുത്തനെ കൂടിയെങ്കിലും പിടിച്ചുനിര്‍ത്താനുള്ള ശ്രമം ഹോര്‍ടികോര്‍പ് തുടരുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ശരാശരി 80 ടണ്‍ പച്ചക്കറി തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമായി ഹോര്‍ടികോര്‍പ് കേരളത്തിലെത്തിക്കുന്നുണ്ട്. തെതെങ്കാശിയില്‍നിന്നും നേരിട്ട് പച്ചക്കറി സംഭരിക്കുന്നതിനായി ബുധനാഴ്ച കരാറൊപ്പിടുമെന്നാണ് ഹോര്‍ടികോര്‍പ് അറിയിച്ചിരിക്കുന്നത്.
Keywords: Thiruvananthapuram, News, Kerala, Vegetable, Price, Business,Vegetable prices hiked in Kerala on December 6
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.