സാധാരണക്കാരെ ദുരിതത്തിലാക്കി പച്ചക്കറിവില കുത്തനെ ഉയരുന്നു; രണ്ടാഴ്ചയ്ക്കിടെ തക്കാളിക്ക് 50 രൂപയുടെ വര്‍ധന
Nov 20, 2021, 09:59 IST
തിരുവനന്തപുരം: (www.kvartha.com 20.11.2021) സാധാരണക്കാരെയും കച്ചവടക്കാരെയും ഒരുപോലെ ദുരിതത്തിലാക്കി സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. പച്ചക്കറിക്ക് പുറമെ പലവ്യജ്ഞനങ്ങളുടെയും വിലയില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞയാഴ്ച്ച കിലോയ്ക്ക് 30 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഇന്നത്തെ വില 80 രൂപയാണ്. മുരിങ്ങയ്ക്കയുടെ വില 30 ല്‍ നിന്ന് 120 ആയാണ് ഉയര്‍ന്നത്.
ചെറിയ ഉള്ളിയുടെ വില 28 നിന്ന് 55 ലേക്കാണ് ഉയര്‍ന്നത്. ദിനംപ്രതി എല്ലാ പച്ചക്കറികളുടെയും വില വര്‍ധിക്കുകയാണ്. മൊത്ത വിപണിയിലെ വിലക്കയറ്റമാണ് ചില്ലറ വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്.
തമിഴ്‌നാട്ടില്‍ നിന്ന് ഉള്‍പെടെയുളള പച്ചക്കറി വരവ് കുറഞ്ഞതും തിരിച്ചടിയായി. തമിഴ്നാട്ടിലെ കനത്ത മഴയാണ് പച്ചക്കറി വിപണിക്ക് തിരിച്ചടിയായതെന്നാണ് സംസ്ഥാന സര്‍കാരിന്റെ വാദം. എന്നാല്‍ അവശ്യവസ്തുക്കളുടെ വില ഉയര്‍ന്നിട്ടും വിപണിയില്‍ ഇടപെടാനോ വിലക്കയറ്റം പിടിച്ചു നിര്‍ത്താനോ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു.
Keywords: Thiruvananthapuram, News, Kerala, Business, Price, Vegetable, Vegetable price hiked in Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.