Vegetable Price | പച്ചക്കറി വില കുതിച്ചുയരുന്നു; ഇത്തവണത്തെ ഓണസദ്യ ചെലവേറിയതാകും

 


തിരുവനന്തപുരം: (www.kvartha.com) ഓണക്കാലമിങ്ങെത്തിയതോടെ പച്ചക്കറികള്‍ക്കും പലവ്യഞ്ജനങ്ങള്‍ക്കും വില കുതിച്ചുയരുകയാണ്. മറ്റുസംസഥാനങ്ങളില്‍ ഉണ്ടായ കനത്ത മഴയും അതുമൂലം സംഭവിച്ച കൃഷിനാശവും വിലക്കയറ്റത്തെ സ്വാധീനിച്ചു. അതുകൊണ്ട് തന്നെ ഇത്തവണത്തെ ഓണസദ്യയും ചെലവേറിയതാകും.

അരി 38 രൂപയില്‍ നിന്ന് 53 രൂപ ആയപ്പോള്‍ പച്ചക്കറികള്‍ക്ക് 30 രൂപ വരെയാണ് വിലവര്‍ധനവ് ഉണ്ടായിരിക്കുന്നത്. പച്ചക്കറിയ്ക്ക് നമ്മള്‍ ആശ്രയിക്കുന്ന കര്‍ണാടകയിലും ആന്ധയിലും തമിഴ്‌നാട്ടിലും മഴപെയ്ത് കൃഷി നശിച്ചതും ഇത്തവണത്തെ ഓണത്തെ ബാധിച്ചു. കാബേജ്, ക്യാരറ്റ് അടക്കമുള്ള പച്ചക്കറികള്‍ക്ക് ഇപ്പോള്‍ കിലോയ്ക്ക് അറുപത് രൂപയാണ് വില. വരുംദിവസങ്ങളില്‍ ഇനിയും കൂടാനാണ് സാധ്യത.

Vegetable Price | പച്ചക്കറി വില കുതിച്ചുയരുന്നു; ഇത്തവണത്തെ ഓണസദ്യ ചെലവേറിയതാകും

എല്ലാ അത്യാവശ്യ പച്ചക്കറി സാധനങ്ങള്‍ക്കും വില കൂടിയിരിക്കുകയാണ്. പച്ചമുളകിന് 30 രൂപയില്‍ നിന്ന് 70 രൂപയും വറ്റല്‍ മുളകിന് 260 ല്‍ നിന്ന് 300 ആയി വര്‍ധിച്ചു. കൂടെ തന്നെ അരിയ്ക്കും വില വര്‍ധിച്ചു. മാത്രമല്ല കടയില്‍ സ്റ്റോക് കുറവാണെന്നും വ്യാപാരികള്‍ പറയുന്നു.

Keywords: Thiruvananthapuram, News, Kerala, Business, Price, Agriculture, Vegetable price hiked in Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia