യു എസ് ടി ഗ്ലോബല്‍ തിരുവനന്തപുരം ക്യാമ്പസിന് ലീഡ് ഗോള്‍ഡ് സര്‍ട്ടിഫിക്കേഷന്‍

 


തിരുവനന്തപുരം: (www.kvartha.com 17.08.2017) ആഗോള തലത്തില്‍ പുതുയുഗ സാങ്കേതിക സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന യു എസ് ടി ഗ്ലോബലിന്റെ പുതിയ തിരുവനന്തപുരം ക്യാമ്പസിന് മികവിന്റെ പര്യായമായ ലീഡ് ഗോള്‍ഡ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. കെട്ടിടങ്ങളുടെ പാരിസ്ഥിതിക മൂല്യം നിര്‍ണയിക്കുന്നതിനും സ്ഥായിയായ മാതൃകയിലേക്കുള്ള വിപണി മാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സില്‍ (USGBC) രൂപകല്‍പ്പന ചെയ്തതാണ് ലീഡര്‍ഷിപ്പ് ഇന്‍ എനര്‍ജി ആന്‍ഡ് എണ്‍വയോണ്‍മെന്റല്‍ ഡിസൈന്‍ (ലീഡ്).

യു എസ് ടി ഗ്ലോബല്‍ തിരുവനന്തപുരം ക്യാമ്പസിന് ലീഡ് ഗോള്‍ഡ് സര്‍ട്ടിഫിക്കേഷന്‍

740000 ചതുരശ്ര അടിയുള്ള യു എസ് ടി ഗ്ലോബല്‍ തിരുവനന്തപുരം ക്യാമ്പസിന് ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലിന്റെ റേറ്റിംഗ് സംവിധാനത്തില്‍ ഇന്ത്യ സി എസ് വേര്‍ഷന്‍ 1 ല്‍ ഗോള്‍ഡ് റേറ്റിംഗാണ് നല്‍കിയിരിക്കുന്നത്. നിലവില്‍ 3000 ജീവനക്കാരാണ് ഈ ക്യാമ്പസിലുള്ളത്. 36 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ക്യാമ്പസില്‍ 7800 ജീവനക്കാരെ ഉള്‍ക്കൊള്ളാനാകും.

കെട്ടിടത്തിന്റെ ഊര്‍ജ ഉപഭോഗത്തിലുണ്ടായിരിക്കുന്ന കുറവ്, 47.9 ശതമാനം വരെ ജല ഉപഭോഗത്തില്‍ ഉണ്ടായിട്ടുള്ള കുറവ്, പ്രകൃതിയോടിണങ്ങിയ നിര്‍മാണം, ശുദ്ധ വായുവിന്റെ ലഭ്യത, അടിസ്ഥാന സൗകര്യങ്ങളിലേക്കും പൊതു ഗതാഗത സംവിധാനത്തിലേക്കും സുഗമമായി എത്തിച്ചേരാനുള്ള സൗകര്യം, സുഗമമായ വായു സഞ്ചാരം, ബാഹ്യ സൗന്ദര്യം ആസ്വദിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള കെട്ടിടാന്തരീക്ഷം, അപകടകരമായ ബാറ്ററി അവശിഷ്ടങ്ങള്‍ ഇല്ലായ്മചെയ്യാനുള്ള ഫ്‌ലൈ വീല്‍ യു പി എസ് സംവിധാനം, റേഡിയന്റ് കൂളിംഗ് സംവിധാനം ഉപയോഗിച്ച് ഊര്‍ജ നൈപുണ്യത്തില്‍ വരുത്തിയിട്ടുള്ള വര്‍ധനവ്, നൂറു ശതമാനം മഴ വെള്ള സംഭരണം എന്നിവയാണ് യു എസ് ടി ഗ്ലോബല്‍ തിരുവനന്തപുരം ക്യാമ്പസിന്റെ പ്രധാന സവിശേഷതകള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kerala, Thiruvananthapuram, Business, Certificate, UST Global Campus in Thiruvananthapuram Awarded LEED Gold Certification.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia