Guide | മുദ്രപ്പത്രങ്ങള്‍: നിയമസാധുതയും അച്ചടിയുടെ രഹസ്യങ്ങളും; അറിയേണ്ടതെല്ലാം 

 
Stamp papers of different denominations
Stamp papers of different denominations

Image Credit: Website/eStamp Department of Treasuries

● മുദ്രപ്പത്രങ്ങൾ സർക്കാർ നിയന്ത്രിത റവന്യൂ സ്റ്റാമ്പുകൾ ആണ്.
● ഇ-സ്റ്റാമ്പിംഗ് സംവിധാനം മുദ്രപ്പത്രം വാങ്ങൽ പ്രക്രിയയെ ലളിതമാക്കുന്നു.
● മുദ്രപ്പത്രങ്ങളുടെ നിർമ്മാണം സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (SPMCIL) നടത്തുന്നു.

(KVARTHA) ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മുദ്രപത്രങ്ങള്‍. പലവിധ കൈമാറ്റങ്ങള്‍ക്കും കൊടുക്കല്‍ വാങ്ങലുകള്‍ക്കുമൊക്കെ ഒരു ഉടമ്പടിയാകുന്നത് മുദ്രപത്രങ്ങള്‍ ആണ്. ഒരോന്നിന്റെയും പ്രാധാന്യം അനുസരിച്ച് മുദ്രപ്പത്രങ്ങളുടെ വിലയും മാറിക്കൊണ്ടിരിക്കുന്നു. ഓരോ കൈമാറ്റത്തിലൂടെയും സര്‍ക്കാരിലേയ്ക്ക് ലഭിക്കേണ്ടുന്ന മൂല്യമനുസരിച്ച് ഓരോ മുദ്രപ്പത്രത്തിനും ഓരോ വില നിശ്ചയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ നമ്മുടെ നിത്യജീവിതത്തില്‍ ഉണ്ടാകുന്ന കൈമാറ്റങ്ങളുടെ നിയമാനുസൃതമായ ഉടമ്പടിയാണ് മുദ്രപ്പത്രങ്ങള്‍. മുദ്രപ്പത്രത്തെ ക്കുറിച്ച് കൃത്യമായി വിവരിക്കുന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. കുറിപ്പില്‍ പറയുന്നത്:

സാധനങ്ങളുടേയും, സേവനങ്ങളുടേയും കൈമാറ്റം ചെയ്യുന്നതിലേയ്ക്കായി സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന റവന്യൂ സ്റ്റാമ്പ് അച്ചടിച്ച കടലാസിനേയാണ് സാധാരണയായി മുദ്രപ്പത്രം എന്നു പറയുന്നത്. ഓരോ കൈമാറ്റത്തിലൂടെയും സര്‍ക്കാരിലേയ്ക്ക് ലഭിക്കേണ്ടുന്ന മൂല്യമനുസരിച്ച് ഓരോ മുദ്രപ്പത്രത്തിനും ഓരോ വില നിശ്ചയിച്ചിട്ടുണ്ട്. രണ്ട് വ്യക്തികള്‍ തമ്മിലോ സ്ഥാപനങ്ങളും വ്യക്തികളും തമ്മിലോ സഥാപനങ്ങളും സ്ഥാപനങ്ങളും തമ്മിലോ ഉണ്ടാക്കുന്ന ഉടമ്പടി ബലപ്പെടുത്തുന്നതിനും മുദ്രപ്പത്രങ്ങള്‍ ഉപയോഗിക്കുന്നു. 

കൂടാതെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേയ്ക്കുള്ള ചില അപേക്ഷകള്‍ക്കും മുദ്രപ്പത്രങ്ങള്‍ ഉപയോഗിക്കുന്നു. മുദ്രപത്രം അതാത് സ്റ്റേറ്റുകള്‍ തന്നെയാണ് അച്ചടിക്കുന്നത്. സെക്യൂരിറ്റി പ്രിന്റിംഗ് ആന്‍ഡ് മിന്റ്‌റിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (SPMCIL) യൂണിറ്റായ ഇന്ത്യ സെക്യൂരിറ്റി പ്രസിന്റെ മേല്‍നോട്ടത്തിലാണ് അച്ചടി നടക്കുന്നത്. മഹാരാഷ്ട്രയിലെ നാസിക്കിലാണ് ഇന്ത്യ സെക്യൂരിറ്റി പ്രസ്സ് സ്ഥിതി ചെയ്യുന്നത്. ഡിമാന്‍ഡ് ആവശ്യപ്രകാരം നമ്മള്‍ ഓരോ സ്റ്റേറ്റുകളും അവരുടെ സെക്യൂരിറ്റി പ്രസിന്റെ കീഴില്‍ അച്ചടിച്ചു കൊണ്ടുവരികയാണ്. ഇത് ഇന്ത്യാ ഗവണ്‍മെന്റിന്റെ കീഴിലുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണ്.

അതാത് സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ അധികാര പരിധിയില്‍ മുദ്രപ്പത്രങ്ങളുടെ വിതരണം നിയന്ത്രിക്കുന്നു. മുദ്രപ്പത്രങ്ങളുടെ വില്‍പ്പനയില്‍ നിന്നുള്ള നികുതി വരുമാനം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിക്കുന്നു. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ഇ-സ്റ്റാംപിങ് നടപ്പാക്കുന്നതിനാല്‍  ഭാവിയില്‍ മുദ്രപ്പത്രം അച്ചടി ഘട്ടം ഘട്ടമായി കുറയ്ക്കും. നാസിക്കിലെ സെക്യൂരിറ്റി പ്രസില്‍  അച്ചടിച്ച് കിട്ടുന്ന മുദ്രപത്രം അവിടെ നിന്നു കേരള സംസ്ഥാന സ്റ്റാംപ് ഡിപ്പോയിലേക്ക് കൊണ്ടുവരും. ജില്ലാ ട്രഷറികളില്‍ എത്തിച്ച് സബ് ട്രഷറി മുഖേനയാണ് സ്റ്റാംപ് വെണ്ടര്‍മാര്‍ക്ക് മുദ്രപ്പത്രങ്ങളും സ്റ്റാംപുകളും നല്‍കുക. 

ആധാരം റജിസ്‌ട്രേഷന് വേണ്ട മുദ്രപ്പത്രം ഇ-സ്റ്റാംപ് രൂപത്തിലാക്കിയിട്ടുണ്ട്. ഒരു ലക്ഷത്തില്‍ താഴെ വില വരുന്നവ സ്റ്റാംപ് വെണ്ടര്‍മാര്‍ മുഖേനയാണ് നല്‍കുന്നത്. ഒരു ലക്ഷത്തില്‍ കൂടുതല്‍ മുദ്ര വിലയുള്ള ആധാരങ്ങള്‍ റജിസ്റ്റര്‍ ചെയ്യാന്‍ ഇ-സ്റ്റാംപിങ് ഒരു വര്‍ഷം മുന്‍പേ തന്നെ നടപ്പാക്കിയിരുന്നു. ഒരു ലക്ഷത്തില്‍ താഴെ വിലയുള്ള മുദ്രപ്പത്രം ഇ-സ്റ്റാംപിങ് ആക്കുമ്പോള്‍ സ്റ്റാംപ് വെണ്ടര്‍മാര്‍ മുഖേന മാത്രമേ ലഭ്യമാകുകയുള്ളൂ. വെണ്ടര്‍മാരുടെ ഓഫീസുകളില്‍ ഇതിന് ആവശ്യമായ കംപ്യൂട്ടര്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ട്രഷറി വകുപ്പ് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. വെണ്ടര്‍മാര്‍ക്ക് പരിശീലനവും നല്‍കി. 

ഒരു മുദ്രപ്പത്രം പ്രിന്റ് ചെയ്യുന്നതിന് അഞ്ച് രൂപയോളം ചെലവു വരും. വെണ്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന കമ്മീഷന്‍ ചെറിയ ശതമാനം മാത്രമായതിനാല്‍ പ്രിന്റിങ് ചാര്‍ജ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കേണ്ടിവരുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ അങ്ങനെയാണ് ചെയ്യുന്നത്. ആധാരം റജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഇ സ്റ്റാംപ് പേപ്പര്‍ കളറില്‍ പ്രിന്റ് ചെയ്യുമ്പോള്‍ മറ്റ് ആവശ്യങ്ങള്‍ക്കുള്ളവ ബ്ലാക്ക് ആന്‍ഡ് വൈറ്റ് രൂപത്തിലാണ് ലഭിക്കുന്നത്. 

മുദ്രപ്പത്രത്തെക്കുറിച്ച് വലിയൊരു അറിവാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. ഇതുവരെ അറിയാത്ത പല കാര്യങ്ങളും ഇതില്‍ പരാമര്‍ശിച്ചിരിക്കുന്നു. ഈ അറിവ് കൂടുതല്‍ പേരിലേയ്ക്ക് എത്തിക്കാന്‍ ലേഖനം പങ്കുവെക്കാം.

#stamppaper #estamping #legaldocuments #governmenrevenue #India #securityprinting

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia