Aviation | ബജറ്റ്: വരുന്നു 'ഉഡാന്‍ 2.0'; 120 പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാന സര്‍വീസുകള്‍

 
Photo represent UDAN 2.0 Union Budget
Photo represent UDAN 2.0 Union Budget

Photo Credit: X/Malaysia Airlines

● ഉഡാൻ പദ്ധതിയുടെ പരിഷ്കരിച്ച രൂപം 120 പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാന സർവീസുകൾ വ്യാപിപ്പിക്കും.
● ചെറു വിമാനത്താവളങ്ങൾക്ക് സഹായം നൽകുന്നതിലൂടെ പ്രാദേശിക വികസനം കൂടുതൽ ശക്തമാകും.
● മലയോര, പിന്നോക്ക, വടക്കുകിഴക്കൻ മേഖലകളിലെ ചെറു വിമാനത്താവളങ്ങൾക്കും ഹെലിപ്പാഡുകൾക്കും ഈ പദ്ധതി പിന്തുണ നൽകും.
● അടുത്ത 10 വർഷത്തിനുള്ളിൽ 4 കോടി യാത്രക്കാരെ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
● ഉഡാൻ പദ്ധതി ഇതുവരെ 1.5 കോടി സാധാരണക്കാരെ വേഗത്തിലുള്ള യാത്ര എന്ന അവരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിച്ചിട്ടുണ്ട്.

ന്യൂഡല്‍ഹി: (KVARTHA) അടുത്ത 10 വര്‍ഷത്തിനുള്ളില്‍ പരിഷ്‌കരിച്ച 'ഉഡാന്‍'  (ഉഡേ ദേശ് കാ ആം നാഗരിക്) പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. ഉഡാന്‍പദ്ധതിയുടെ പരിഷ്‌കരിച്ച രൂപം 120 പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ വ്യാപിപ്പിക്കും. ചെറു വിമാനത്താവളങ്ങള്‍ക്ക് സഹായം നല്‍കുന്നതിലൂടെ പ്രാദേശിക വികസനം കൂടുതല്‍ ശക്തമാകും. മലയോര, പിന്നോക്ക, വടക്കുകിഴക്കന്‍ മേഖലകളിലെ ചെറു വിമാനത്താവളങ്ങള്‍ക്കും ഹെലിപ്പാഡുകള്‍ക്കും ഈ പദ്ധതി പിന്തുണ നല്‍കും.

അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 4 കോടി യാത്രക്കാരെ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഉഡാന്‍ പദ്ധതി ഇതുവരെ 1.5 കോടി സാധാരണക്കാരെ വേഗത്തിലുള്ള യാത്ര എന്ന അവരുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ സഹായിച്ചിട്ടുണ്ട് എന്ന് ധനമന്ത്രി അറിയിച്ചു.

ബിഹാറിന്റെ വികസനം ലക്ഷ്യമിട്ട് പുതിയ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങള്‍ സ്ഥാപിക്കും. പാറ്റ്‌ന വിമാനത്താവളത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനു പുറമെയാണിത്. ബീഹാറിലെ കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യുന്ന വെസ്റ്റേണ്‍ കോസ്റ്റ് സീ കനാല്‍ ഇ ആര്‍ എം പദ്ധതിക്ക് സാമ്പത്തിക സഹായം നല്‍കും.

ഡ്രോണുകള്‍ക്കും ഡ്രോണ്‍ ഘടകങ്ങള്‍ക്കുമുള്ള പി എല്‍ ഐ (പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ്) പദ്ധതിക്ക് ബജറ്റില്‍ കൂടുതല്‍ തുക അനുവദിച്ചു. ഇത് 57 കോടി രൂപയായി ഉയര്‍ത്തി. എയര്‍ ഇന്ത്യയുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കായി 85 കോടി രൂപ നീക്കിവെച്ചു.

ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുക.

Finance Minister Nirmala Sitharaman announced the launch of the revised UDAN scheme in the budget speech. The revised UDAN scheme will expand air services to 120 new destinations in the next 10 years. This will further strengthen regional development by supporting small airports. The scheme will also support small airports and helipads in hilly, backward and north-eastern regions.

#UdanScheme #Budget2024 #AviationIndia #RegionalConnectivity #IndiaDevelopment #NirmalaSitharaman

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia