Fuel Price | യുഎഇയില്‍ പുതിയ ഇന്ധനവില പ്രഖ്യാപിച്ചു; പെട്രോള്‍, ഡീസല്‍ വില ഉയരും


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അബൂദബി: (KVARTHA) യുഎഇയില്‍ ഓഗസ്റ്റ് മാസത്തിലേക്കുള്ള പുതിക്കിയ ഇന്ധനവില പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്ന് മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് വില തീരുമാനിക്കുന്നത്. പുതിയ നിരക്ക് അനുസരിച്ച് സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.05 ദിര്‍ഹമാണ് വില. ഇത് ജൂലൈ മാസത്തില്‍ 2.99 ദിര്‍ഹം ആയിരുന്നു.

സ്‌പെഷ്യല്‍ 95 പെട്രോളിന് ഓഗസ്റ്റ് മാസത്തിലെ വില 2.93 ദിര്‍ഹം ആയി ഉയരും. ജൂലൈയില്‍ ഇത് 2.88 ദിര്‍ഹം ആയിരുന്നു. ഇ പ്ലസ് 91 പെട്രോളിന് പുതിയ വില ലിറ്ററിന് 2.86 ദിര്‍ഹം ആണ് ഈടാക്കുക. നിലവില്‍ ഇത് 2.80 ദിര്‍ഹം ആണ്. ഡീസലിനും വില ഉയരും. 2.95 ദിര്‍ഹമാണ് പുതിയ വില. ജൂലൈ മാസത്തില്‍ 2.89 ദിര്‍ഹം ആയിരുന്നു.