ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 65 രൂപ കൂടി 12,715 രൂപയായി.
● 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 50 രൂപ മുതൽ 55 രൂപ വരെ വർധിച്ചു.
● 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപയുടെ വർധനവ് രേഖപ്പെടുത്തി.
● 9 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപ കൂടി 5,250 രൂപയായി.
● വെള്ളി നിരക്കിൽ ഗ്രാമിന് മൂന്ന് രൂപയുടെ കുറവ്.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. വെള്ളിയാഴ്ച (09.01.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപ കൂടി 12715 രൂപയും പവന് 520 രൂപ കൂടി 101720 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
വ്യാഴാഴ്ച (08.01.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 12650 രൂപയും പവന് 200 രൂപ കുറഞ്ഞ് 101200 രൂപയിമാണ് വ്യാപാരം നടന്നത്.
ബുധനാഴ്ച (07.01.2026) രാവിലെ വര്‍ധനവുമായെത്തിയ സ്വര്‍ണനിരക്കാണ് ഉച്ചക്ക് കുറഞ്ഞിരുന്നു. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കൂടി 12785 രൂപയും പവന് 480 രൂപ കൂടി 102280 രൂപയിലും ഉച്ചക്ക് ശേഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 110 രൂപ കുറഞ്ഞ് 12675 രൂപയും പവന് 880 രൂപ കുറഞ്ഞ് 101400 രൂപയിലുമാണ് വ്യാപാരം നടന്നത്.

18 കാരറ്റിനും കൂടി
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 50 രൂപ കൂടി 10555 രൂപയും പവന് 400 രൂപ കൂടി 84440 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 55 രൂപ കൂടി 10455 രൂപയും പവന് 440 രൂപ കൂടി 83640 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14, 9 കാരറ്റുകള്‍ക്കും വില കൂടി
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 40 രൂപ കൂടി 8140 രൂപയും പവന് 320 രൂപ കൂടി 65120 രൂപയിലും 9 കാരറ്റിന് ഗ്രാമിന് 25 രൂപ കൂടി 5250 രൂപയും പവന് 200 രൂപ കൂടി 4200 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
വെള്ളി നിരക്കില്‍ ഇടിവ്
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഗ്രാമിന് 255 രൂപയില്‍ നിന്ന് 3 രൂപ കുറഞ്ഞ് 252 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഗ്രാമിന് 255 രൂപയില്‍നിന്ന് 3 രൂപ കുറഞ്ഞ് 252 രൂപയും 10 ഗ്രാം സാധാരണ വെള്ളിക്ക് 2550 രൂപയില്‍നിന്ന് 30 രൂപ കുറഞ്ഞ് 2520 രൂപയുമാണ്.
സാധാരണക്കാർക്ക് സ്വർണം സ്വപ്നം മാത്രമാകുമോ? നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യൂ.
Article Summary: Gold prices in Kerala increased on Friday, January 9, 2026. 22-carat gold rose by Rs 520 per sovereign.
#GoldRate #KeralaNews #GoldPriceToday #SilverRate #Economy #BusinessNews
