പെട്രോള്‍, ഡീസല്‍, സിഎന്‍ജി വിലവര്‍ധന: ടാക്‌സി, ഓടോറിക്ഷാ ഡ്രൈവര്‍മാരുടെ പണിമുടക്ക് തുടങ്ങി

 


ന്യൂഡെല്‍ഹി: (www.kvartha.com) പെട്രോള്‍, ഡീസല്‍, സിഎന്‍ജി വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ടാക്‌സി, ഓടോറിക്ഷാ ഡ്രൈവര്‍മാര്‍ നടത്തുന്ന പണിമുടക്ക് തുടങ്ങി. തിങ്കളാഴ്ച മുതല്‍ രണ്ട് ദിവസത്തേക്കാണ് പണിമുടക്ക്. വലിയ തോതില്‍ ഓടോറിക്ഷകളും ക്യാബുകളും ഈ ദിവസങ്ങളില്‍ ഡെല്‍ഹിയിലെ തെരുവുകളില്‍ ഇറങ്ങില്ലെന്ന് ഓടോ ആന്‍ഡ് ടാക്സി അസോസിയേഷന്‍ ഓഫ് ഡെല്‍ഹി വ്യക്തമാക്കി.

സമയബന്ധിതമായി നിരക്ക് പരിഷ്‌കരണം പരിഗണിക്കാന്‍ സമിതി രൂപീകരിക്കുമെന്ന് ഡെല്‍ഹി സര്‍കാര്‍ പ്രഖ്യാപിച്ചിട്ടും സമരം പിന്‍വലിക്കാന്‍ തൊഴിലാളി യൂനിയനുകള്‍ തയ്യാറായില്ല. 'ഇന്ധന വില കുറച്ചും യാത്രാ നിരക്ക് പരിഷ്‌ക്കരിച്ചും ഞങ്ങളെ സഹായിക്കാന്‍ സര്‍കാര്‍ നടപടിയില്ലാത്തതിനാല്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു' -ഡെല്‍ഹി സര്‍വോദയ ഡ്രൈവര്‍ അസോസിയേഷന്‍ പ്രസിഡന്റ് കമല്‍ജീത് ഗിലിനെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട് ചെയ്തു.

പെട്രോള്‍, ഡീസല്‍, സിഎന്‍ജി വിലവര്‍ധന: ടാക്‌സി, ഓടോറിക്ഷാ ഡ്രൈവര്‍മാരുടെ പണിമുടക്ക് തുടങ്ങി

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ധനവില റെകോര്‍ഡ് നിലവാരത്തിലേക്ക് ഉയരുകയാണ്. ഈ പ്രതിസന്ധി പരിഹരിക്കാന്‍ രണ്ട് നിര്‍ദേശങ്ങളാണ് തൊഴിലാളികള്‍ മുന്നോട്ടുവയ്ക്കുന്നത്. ഒന്നുകില്‍ ചുരുങ്ങിയത് 35 രൂപയെങ്കിലും ഇന്ധന സബ്‌സിഡിയായി നല്‍കുക. അല്ലെങ്കില്‍ യാത്ര നിരക്ക് വര്‍ധിപ്പിക്കുക. രണ്ടിലൊന്ന് അംഗീകരിച്ചില്ലെങ്കില്‍ വാഹനങ്ങളുമായി നിരത്തിലേക്കിറങ്ങില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

Keywords:  New Delhi, News, National, Strike, Petrol Price, Petrol, Diesel, Price, Business, Government, Delhi, Taxi, auto drivers to go on strike today over Petrol, diesel, CNG price hike.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia