തുടർച്ചയായ രണ്ടാം ദിവസവും സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നു

 
Various gold ornaments displayed in a jewelry shop in Kochi.
Various gold ornaments displayed in a jewelry shop in Kochi.

Representational Image Generated by Meta AI

● 18 കാരറ്റ് സ്വർണ്ണവിലയിൽ ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നു.
● വെള്ളിയുടെ വിലയിലും മാറ്റമില്ല.
● ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനിൽ ഭിന്നത.
● ഒരു വിഭാഗം 18 കാരറ്റ് പവന് 59280 രൂപ പറയുന്നു.
● മറ്റൊരു വിഭാഗം 18 കാരറ്റ് പവന് 59680 രൂപ പറയുന്നു.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് ഏപ്രില്‍ 26 ശനിയാഴ്ച സ്വര്‍ണവിലയില്‍ മാറ്റമില്ല. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 9005 രൂപയിലും പവന് 72040 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

വെള്ളിയാഴ്ച (ഏപ്രില്‍ 25) സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് പവന് 72000-ത്തിന് മുകളില്‍ തന്നെ ആയിരുന്നു വ്യാപാരം നടന്നത്.

24-ന് വ്യാഴാഴ്ച സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 9005 രൂപയിലും പവന് 72040 രൂപയിലുമാണ് വ്യാപാരം നടന്നത്. 

Various gold ornaments displayed in a jewelry shop in Kochi.

അതേസമയം, ശനിയാഴ്ച 18 കാരറ്റ് സ്വര്‍ണത്തിനും വിലയില്‍ മാറ്റമില്ലെങ്കിലും രണ്ട് വിഭാഗങ്ങള്‍ക്കും വ്യത്യസ്ത നിരക്കുകളാണ്. വെള്ളിയുടെ വിലയിലും ഇരു കൂട്ടര്‍ക്കും ഭിന്നാഭിപ്രായമാണെങ്കിലും നിരക്കില്‍ മാറ്റം വരുത്തിയില്ല.

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗം ഏപ്രില്‍ 26-ന് 18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന്റെ വില 7410 രൂപയും ഒരു പവന്റെ വില 59280 രൂപയുമാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്. 

ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗം ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 7460 രൂപയിലും പവന് 59680 രൂപയിലുമാണ് കച്ചവടം പുരോഗമിക്കുന്നത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 110 രൂപയാണ്.

സ്വർണ്ണവിലയിലെ മാറ്റമില്ലാത്ത ഈ അവസ്ഥയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കൂ!

 

Summary: Gold prices in Kerala remained stable for the second consecutive day on Saturday, April 26th. 22-carat gold is trading at ₹9005 per gram and ₹72040 per sovereign. While 18-carat gold prices show differing rates among merchant associations, they also remained unchanged overall. Silver prices also saw no change.

#GoldPrice, #Kerala, #StablePrice, #GoldRate, #AKGSMA, #CommodityMarket

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia