Fuel Price | ഇന്ധനവില വര്‍ധന: യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി സ്‌പൈസ് ജെറ്റ്

 


ന്യൂഡെല്‍ഹി: (www.kvartha.com) യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി സ്‌പൈസ് ജെറ്റ്. ഇന്ധനവില കൂടുകയും ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിയുകയും ചെയ്ത സാഹചര്യത്തിലാണ് ആവശ്യവുമായി സ്‌പൈസ് ജെറ്റ് രംഗത്തെത്തിയത്. വിമാനകമ്പനിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് യാത്രാനിരക്കില്‍ കുറഞ്ഞത് 10 ശതമാനം മുതല്‍ 15 ശതമാനം വരെ വര്‍ധവ് വേണ്ടിവരുമെന്ന് സ്‌പൈസ് ജെറ്റ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അജയ്‌സിങ് ആവശ്യപ്പെട്ടു.

ഇന്ധനവിലയിലുണ്ടായ കുതിച്ചുകയറ്റവും ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതും ആഭ്യന്തര വിമാനകമ്പനികളെ യാത്രാനിരക്ക് ഉയര്‍ത്തുന്നതിന് നിര്‍ബന്ധിതരാക്കിയെന്ന് അജയ്‌സിങ് പറഞ്ഞു. 2021 ജൂണ്‍ 21 മുതല്‍ ഏവിയേഷന്‍ ടര്‍ബെയ്ന്‍ ഇന്ധനവിലയിയില്‍ 120 ശതമാനം വര്‍ധനവുണ്ടായി. ഇന്ധനവിലയിലെ വര്‍ധനവ് നിയന്ത്രിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍കാരുകള്‍ നികുതി കുറക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Fuel Price | ഇന്ധനവില വര്‍ധന: യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി സ്‌പൈസ് ജെറ്റ്

Keywords:  News, National, Flight, Price, Business, SpiceJet calls for 10-15 pc hike in airfares amid depreciation of rupee, rise in jet fuel prices.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia