SWISS-TOWER 24/07/2023

Snapchat Layoff | 3,371 കോടിയുടെ നഷ്ടത്തിന് പിന്നാലെ സ്‌നാപ്ചാറ്റില്‍ വലിയൊരു വിഭാഗം ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപോര്‍ട്; നിരവധി കംപനികള്‍ സാമ്പത്തിക പ്രതിസന്ധിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) സ്‌നാപ്ചാറ്റിന്റെ (Snapchat) മാതൃ കംപനിയായ സ്‌നാപ് ഉടന്‍ തന്നെ വലിയൊരു വിഭാഗം ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപോര്‍ട്. ഇന്‍ഗ്ലീഷ് ടെക് വെബ്‌സൈറ്റായ ദി വെര്‍ജിനാണ് ഇക്കാര്യം റിപോര്‍ട് ചെയ്തത്. പിരിച്ചുവിടല്‍ എപ്പോഴാണെന്നും, എത്ര പേരെ പിരിച്ചുവിടും എന്നതിനെക്കുറിച്ചും നിലവില്‍ ഒരു വിവരവുമില്ല. സ്‌നാപ്ചാറ്റില്‍ ഏകദേശം 6,000 ജീവനക്കാരുണ്ട്. സ്‌നാപിന്റെ വരുമാനത്തില്‍ 13 ശതമാനം വര്‍ധനയുണ്ടായിട്ടും, കഴിഞ്ഞ പാദത്തില്‍ അതിന്റെ നഷ്ടം ഏകദേശം മൂന്നിരട്ടിയായി 422 മില്യണ്‍ ഡോളറായി (ഏകദേശം 3,371 കോടി രൂപ), കംപനി നിക്ഷേപകര്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

Aster mims 04/11/2022

വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഏജെന്‍സിയായ റോയിടേഴ്‌സ് ഇതേക്കുറിച്ച് പ്രതികരണം തേടിയെങ്കിലും ഉത്തരം നല്‍കാന്‍ സ്‌നാപ്ചാറ്റ് വിസമ്മതിച്ചു. പിരിച്ചുവിടാന്‍ തയ്യാറെടുക്കുന്ന കംപനികളുടെ പട്ടികയില്‍ സ്‌നാപ്ചാറ്റ് ഒറ്റയ്ക്കല്ല. നിരവധി വലിയ സാങ്കേതിക കംപനികള്‍, ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിവയുമുണ്ട്. പല വന്‍കിട കംപനികളും ഈ വര്‍ഷം പുതിയ റിക്രൂട്‌മെന്റ് വളരെ കുറച്ച് മാത്രമേ നടത്തൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Snapchat Layoff | 3,371 കോടിയുടെ നഷ്ടത്തിന് പിന്നാലെ സ്‌നാപ്ചാറ്റില്‍ വലിയൊരു വിഭാഗം ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപോര്‍ട്; നിരവധി കംപനികള്‍ സാമ്പത്തിക പ്രതിസന്ധിയില്‍

ഫെയ്‌സ്ബുകിന്റെ ഉടമസ്ഥതയിലുള്ള മെറ്റയും ഈ വര്‍ഷം എന്‍ജിനീയര്‍മാരുടെ നിയമനം 30 ശതമാനമെങ്കിലും വെട്ടിക്കുറച്ചിട്ടുണ്ട്. ഈ വര്‍ഷം ജൂണില്‍ മെറ്റാ സിഇഒ മാര്‍ക് സകര്‍ബര്‍ഗ് തന്നെയാണ് ഈ വിവരം നല്‍കിയത്. വലിയ സാമ്പത്തിക മാന്ദ്യം നേരിടാന്‍ തയ്യാറാവണമെന്ന് അദ്ദേഹം ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ഈ വര്‍ഷം കംപനി പുതിയ ജോലിക്കാരുടെ എണ്ണം കുറയ്ക്കുമെന്ന് സ്നാപ് സിഇഒ ഇവാന്‍ സ്പീഗല്‍ മെയ് മാസത്തില്‍ ഒരു മെമോയില്‍ ജീവനക്കാരെ അറിയിച്ചിരുന്നു. ദുര്‍ബലമായ സമ്പദ് വ്യവസ്ഥയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് അദ്ദേഹം ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കംപനിയുടെ ഓഹരിയിലും 25 ശതമാനം ഇടിവ് രേഖപ്പെടുത്തി. പല മേഖലകളിലും കംപനി നഷ്ടം നേരിടുന്നുണ്ടെന്നാണ് റിപോര്‍ട്.

Keywords: New Delhi, News, National, Report, Technology, Snapchat, Business, Job, Economic Crisis, Snap reportedly plans to layoff employees managers discussing job cuts for their teams.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia