ഇന്‍ഡ്യന്‍ ഓഹരി സൂചികകള്‍ക്ക് കനത്ത തിരിച്ചടി; സെന്‍സെക്സ് 1000 പോയിന്റ് ഇടിഞ്ഞു
Jan 27, 2022, 11:01 IST
മുംബൈ: (www.kvartha.com27.01.2022) ഇന്‍ഡ്യന്‍ ഓഹരി സൂചികകള്‍ക്ക് വീണ്ടും കനത്ത തിരിച്ചടി. പ്രീ ഓപണിങ് സെഷനില്‍ സെന്‍സെക്സ് 989.82 പോയിന്റ് ഇടിഞ്ഞു. 56868.33 ലാണ് വ്യാപാരം ആരംഭിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 291.30 പോയിന്റ് താഴ്ന്ന് 16986.70 ലും എത്തി.
603 ഓളം ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1524 ഓഹരികളുടെ മൂല്യം ഇടിഞ്ഞു. 99 ഓഹരികളുടെ കാര്യത്തില്‍ മാറ്റമില്ല. ടെക് മഹീന്ദ്ര, നെസ്ലെ ഇന്‍ഡ്യ, വിപ്രോ, ഗ്രാസിം ഇന്‍ഡസ്ട്രീസ്, എച്ഡിഎഫ്സി ബാങ്ക് എന്നിവ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.

പ്രധാന ഓഹരികളില്‍ ഒഎന്‍ജിസി മാത്രമാണ് നേട്ടമുണ്ടാക്കിയത്. അമേരികയില്‍ ഫെഡറല്‍ റിസര്‍വ് ഘട്ടം ഘട്ടമായി പലിശ ഉയര്‍ത്താന്‍ തീരുമാനിച്ചതാണ് വിപണിയുടെ ഇടിവിന്റെ കാരണം. മാര്ച് മാസത്തില്‍ പലിശ കൂട്ടുമെന്നാണ് രണ്ട് ദിവസത്തെ യോഗത്തിന് ശേഷം ഫെഡറല്‍ റിസര്‍വ് അധ്യക്ഷന്‍ അറിയിച്ചത്.
Keywords: Mumbai, News, Kerala, Business, Sensex, Nifty, Sensex Dives Over 1000 Points Amid Weak Global Cues.
Keywords: Mumbai, News, Kerala, Business, Sensex, Nifty, Sensex Dives Over 1000 Points Amid Weak Global Cues.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.