Banking | ബാങ്കിലെ വായ്പ അടവ് മുടങ്ങിയാൽ എന്ത് സംഭവിക്കും? സർഫാസി നിയമം അറിയാം

 
Image Representing Understanding SARFAESI: What Happens When Loan Repayments Fail?
Image Representing Understanding SARFAESI: What Happens When Loan Repayments Fail?

Representational Image Generated by Meta AI

● സർഫാസി ആക്ട് 2002-ൽ ഇന്ത്യൻ പാർലമെൻ്റ് പാസാക്കി.
● ബാങ്കുകൾക്ക് കോടതി ഇടപെടലില്ലാതെ ജപ്തി നടപടികൾ സ്വീകരിക്കാം.
● സഹകരണ ബാങ്കുകളെ ഒഴിവാക്കിയിട്ടുണ്ട്.

ഹന്നാ എൽദോ 

(KVARTHA) ഇന്ത്യൻ ബാങ്കിംഗ് രംഗത്ത് നമ്മൾ അറിയാത്ത ഒരുപാട് നിയമ വ്യവസ്ഥകൾ നിലവിൽ ഉണ്ട്. അതിലൊന്നാണ് സർഫാസി (SARFASI). എന്താണ് ഇന്ത്യൻ ബാങ്കിംഗ് രംഗത്തെ  'സർഫാസി നിയമം'. അതിനെക്കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. ഇന്ത്യൻ ബാങ്കിംഗ് രംഗത്തെ സുപ്രധാനമായ ഒരു നിയമ വ്യവസ്ഥ ആണ് സർഫാസി ആക്ട് അഥവാ സെക്യൂരിറ്റിസേഷൻ ആൻഡ് റീകൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസ്സെറ്സ് ആൻഡ് എൻഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റിസ്  ഇൻട്രസ്റ്റ് ആക്ട്. 2002ൽ ആണ് ഇന്ത്യൻ പാർലമെന്റ് ഈ നിയമം പാസാക്കിയത്. 

സർഫാസി ആക്ട് അനുസരിച്ച് ഇന്ത്യയിലെ ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും അവർ കൊടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങുന്ന സാഹചര്യത്തിൽ ഈടായി നൽകിയ ഗാർഹികമോ, വ്യാപാര സംബന്ധിയായതോ ആയ വസ്തു ലേലം ചെയ്ത് പണം തിരികെ നേടാവുന്നതാണ്. കോടതി നടപടികൾ ഇല്ലാതെ തന്നെ ബാങ്കുകൾക്ക് ഇത് ചെയ്യാവുന്നതാണ്. സർഫാസി ആക്ടിലൂടെയാണ് ബാങ്കു കൾ ഈ അവകാശം ലഭിച്ചത്. വായ്പയിൽ നിശ്ചിത ദിവസത്തെ മുടക്ക് വരുത്തുകയും (90+ ദിവസം) ആ വായ്പ ബാങ്കിനെ സംബന്ധിച്ച് കിട്ടാക്കടം (Non Performing Asset) ആയി മാറുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ നിയമത്തിന്റെ പ്രസക്തി. 

ഒരു ലക്ഷത്തിൽ താഴെയുള്ള വായ്പകൾ, മുഴുവൻ തുകയുടെ 20 ശതമാനം മാത്രം തിരിച്ചടയ്ക്കുവാൻ ബാക്കിയുള്ള സാഹചര്യങ്ങൾ എന്നിവയ്ക്ക് ഈ നിയമം ബാധകമല്ല. സർഫാസി ആക്ട് അനുസരിച്ചാണ് അസറ്റ് റീ കൺസ്ട്രക്ഷൻ കമ്പനികൾ ഇന്ത്യയിൽ സ്ഥാപിതമായത്. സർഫാസി ആക്ട് പ്രകാരമുള്ള ലേലനടപടികൾ ഏറ്റെടുത്ത് പൂർത്തിയാക്കുന്ന ബിസിനസ് കമ്പനികളാണ് ഇവ. സഹകരണ ബാങ്കുകളെ ഇതിൽ നിന്നും കേരളാ സർക്കാർ മാറ്റി നിർത്തിയിട്ടുണ്ട്. റിസർവ് ബാങ്കിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഇത്തരം കമ്പനികൾ പ്രവർത്തിക്കുന്നത്. 

സാധാരണഗതിയിൽ ബാങ്കുകൾ അവരുടെ കിട്ടാക്കടങ്ങൾ ഇത്തരം കമ്പനികൾക്ക് വിൽക്കുകയാണ് ചെയ്യുന്നത്. ബാങ്കുകളുടെ ഭാഗത്തു നിന്നുള്ള ഇത്തരം കണ്ടുകെട്ടൽ പൂർത്തിയാക്കുന്നതിനുള്ള കൃത്യമായ നടപടിക്രമങ്ങൾ സർഫാസി ആക്ടിൽ പ്രതിപാദിക്കുന്നുണ്ട്. ഇവ അനുസരിച്ച് മാത്രമേ ബാങ്കുകൾക്ക് പ്രവർത്തിക്കാനാകൂ. ജപ്തി നടപടികളിൽ‌ കോടതിയുടെ ഇടപെടൽ‌ സാധ്യമല്ലെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. തിരിച്ചു കിട്ടാത്ത കടങ്ങള്‍ക്ക് മേലുള്ള ആസ്തികളില്‍ ബാങ്കുകൾക്ക് ഏതു നടപടിയും സ്വീകരിക്കാം. കോടതിയുടെ അനുമതി ആവശ്യമില്ല. ആസ്തിയിന്മേൽ ആൾത്താമസമുണ്ടെങ്കിൽ അത് ഒഴിപ്പിക്കാനും ബാങ്കിന് നേരിട്ട് സാധിക്കും. 

സാധാരണക്കാരായ ആളുകൾക്ക് ഈ നിയമം എങ്ങനെ ബാധകമാകുന്നു എന്ന് നോക്കാം. ബാങ്കിൽ നിന്നും വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാൻ സാധിക്കാതെ വരുമ്പോൾ ബാങ്കിന് ഈ നിയമം ഉപയോഗിച്ച് വസ്തുക്കൾ കണ്ടുകെട്ടാൻ സാധിക്കും. അതിനാൽ വായ്പ എടുക്കുന്നതിന് മുൻപ് നന്നായി ആലോചിച്ച് എടുക്കുക. കൃത്യമായി തിരിച്ചടയ്ക്കാൻ സാധിക്കുമെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം വായ്പയെടുക്കുക.

ഇപ്പോൾ ഇന്ത്യയിലെ തന്നെ വളരെയേറെ ആളുകൾ പണമിടപാടുകൾ സംബന്ധിച്ച് ബാങ്കുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ നിത്യജീവിതത്തിൽ ഒഴിവാക്കാനാവാത്ത ഒന്നായി മാറിയിരിക്കുന്നു ബാങ്കുകളും അവയിലൂടെയുള്ള പണമിടപാടുകളും. അതുകൊണ്ട് തന്നെ ബാങ്കുകൾ ഇപ്പോൾ രാജ്യത്ത് ഏറെ ആയിരിക്കുകയാണ്. ബാങ്കുകളുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടിരിക്കുന്ന ഒരോ ആളുകൾ ഇതുപോലെയുള്ള നിയമ വ്യവസ്ഥകൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ഈ വാർത്ത എല്ലാവരുമായി പങ്കുവെക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.

The SARFAESI Act allows banks to recover non-performing assets without court intervention. It enables banks to auction mortgaged properties if loan repayments are defaulted. This law impacts borrowers, making it crucial to understand loan terms and repayment capabilities.

#SARFAESIAct, #BankingLaw, #LoanDefault, #Finance, #IndiaBanking, #PropertyAuction

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia