SWISS-TOWER 24/07/2023

മാര്‍ക്ക് സുക്കര്‍ബര്‍ഗ് ടി ഷര്‍ട്ട് ധരിക്കുന്നതിന്റെ രഹസ്യം പുറത്തായി

 


കാലിഫോര്‍ണിയ: (www.kvartha.com 12.11.2014) കോടീശ്വരനായ ഫേസ്ബുക്ക് സ്ഥാപകനും യുവാവുമായ മാര്‍ക്ക് സൂക്കര്‍ബര്‍ഗ് എന്നും ടീഷര്‍ട്ട് ധരിക്കുന്നതിന്റെ രഹസ്യം പരസ്യമായി. സൂക്കര്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം പരസ്യമാക്കിയത്.

മാര്‍ക്ക് സുക്കര്‍ബര്‍ഗ് ടി ഷര്‍ട്ട് ധരിക്കുന്നതിന്റെ രഹസ്യം പുറത്തായികോടീശ്വരന്മാരില്‍ കോടീശ്വരന്മായ ചിലരില്‍ ഒരാളാണ് മാര്‍ക്ക് സൂക്കര്‍ബര്‍ഗ്. എന്നാല്‍ അദ്ദേഹം സ്ഥിരമായി ടീഷര്‍ട്ട് ധരിക്കുന്നത് ചിലരെയെങ്കിലും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. വിലകൂടിയ ഏത് വസ്ത്രവും വാങ്ങാന്‍ ശേഷിയുള്ള ആള്‍ കൂടിയാണിദ്ദേഹം എന്ന വസ്തുത നിലനില്‍ക്കുന്നതുകൊണ്ടാണിത്.

എന്നാലിതാദ്യമായി സൂക്കര്‍ബര്‍ഗ് അക്കാര്യം തുറന്നുപറഞ്ഞു. സമയം നഷ്ടപ്പെടുത്താന്‍ ഇഷ്ടമില്ലാത്തതിനാലാണത്രേ അദ്ദേഹം ടീഷര്‍ട്ട് ധരിക്കുന്നത്.

എന്ത് ധരിക്കണമെന്നും എന്ത് കഴിക്കണമെന്നും ചിന്തിച്ചാണ് പലരും വിലയേറിയ സമയം നഷ്ടപ്പെടുത്തുന്നതെന്നും സൂക്കര്‍ബര്‍ഗ് പറയുന്നു. കാലിഫോര്‍ണിയയില്‍ സംഘടിപ്പിച്ച ഫേസ്ബുക്കിന്റെ ആദ്യ ഹാള്‍ ടൗണ്‍ മീറ്റില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ടീഷര്‍ട്ടും ജീന്‍സും ധരിക്കുമ്പോള്‍ തനിക്ക് സമയം ലാഭിക്കാനാകുന്നുവെന്നും ആ സമയം ജനങ്ങളെ സേവിക്കാന്‍ പ്രയോജനപ്പെടുത്തുകയുമാണ് താന്‍ ചെയ്യുന്നതെന്നും സൂക്കര്‍ ബര്‍ഗ് പറഞ്ഞു.

SUMMARY: He is a young billionaire, one of the richest man in the world and can have almost anything that money can practically buy. However, he wears a simple grey T-shirt and pair of jeans everyday, event while meeting investors. Ever wondered why?

Keywords: Mark Zukerberg, Facebook, T Shirt,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia