Strike Ends | വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് റേഷന്‍ വ്യാപാരികള്‍ സംസ്ഥാന വ്യാപകമായി നടത്തിയ റേഷന്‍ സമരം പിന്‍വലിച്ചു


● അഞ്ച് സംഘടനകളും സമരം പൂര്‍ണമായി പിന്‍വലിച്ചെന്ന് മന്ത്രി.
● എല്ലാ റേഷന്‍ കടകളും സാധാരണനിലയില്‍ തുറന്ന് പ്രവര്‍ത്തിക്കും.
● കമീഷന്‍ വര്‍ധനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മാര്‍ച്ച് മുതല്‍ ആരംഭിക്കും.
● സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകി.
തിരുവനന്തപുരം: (KVARTHA) വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് റേഷന്‍ വ്യാപാരികള്‍ സംസ്ഥാന വ്യാപകമായി നടത്തിയ റേഷന്‍ സമരം പിന്‍വലിച്ചു. പരമാവധി റേഷന്‍ കടകള്‍ തിങ്കളാഴ്ചതന്നെ തുറക്കും. സമരസമിതി ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
കമീഷന്‍ വര്‍ധനയടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റേഷന്‍ വ്യാപാരികള്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിത കാല സമരം ആരംഭിച്ചത്. ഉച്ചക്ക് സമരസമിതി മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.
അഞ്ച് സംഘടനകളും സമരം പൂര്‍ണമായി പിന്‍വലിച്ചെന്ന് മന്ത്രി ജി.ആര്‍ അനില്‍ മാധ്യമങ്ങളോട് പറഞ്ഞു. ചൊവ്വാഴ്ച മുതല്‍ എല്ലാ റേഷന്‍ കടകളും സാധാരണനിലയില്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഓരോ മാസത്തെയും കമീഷന്‍ അടുത്തമാസം പത്തിനും പതിനഞ്ചിനും ഇടയിലായി നല്‍കണമെന്നതായിരുന്നു പ്രധാന ആവശ്യം. ധനവകുപ്പുമായി ചര്‍ച്ച നടത്തി കമീഷന്‍ കൃത്യ സമയത്ത് നല്‍കുമെന്ന് മന്ത്രി ഉറപ്പുനല്‍കി.
സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ് കമീഷന്‍ സമയത്ത് നല്കാന്‍ കഴിയാത്തതെന്നും ഇത് പരിഹരിക്കുമെന്നും കമീഷന്‍ വര്‍ധനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മാര്‍ച്ച് മുതല്‍ ആരംഭിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സമര സമിതി സമരം പിന്‍വലിക്കാന്‍ തയ്യാറാവുകയായിരുന്നുവെന്ന് മന്ത്രി അറിയിച്ചു.
ഈ വാർത്ത പങ്കുവെച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Ration traders in Kerala have called off their indefinite strike following a meeting with the Food Minister. The government has assured them of addressing their demands, including a hike in commission.