ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പിന്റെ ഓഫിസുകളില്‍ വരാതെ തന്നെ ഫാക്ടറി ലൈസന്‍സുകള്‍; ഡിജിറ്റല്‍ഒപ്പോടെ ഓണ്‍ലൈനായി സര്‍ട്ടിഫിക്കറ്റുകള്‍, ഒരു 'മൗസ് ക്ലികി'ന്റെ അകലത്തില്‍
May 31, 2019, 14:12 IST
തിരുവനന്തപുരം: (www.kvartha.com 31.05.2019) ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പിന്റെ ഓഫിസുകളില്‍ വരാതെ തന്നെ ഫാക്ടറി ലൈസന്‍സുകള്‍ ലഭ്യമാകും. അതും ഒരു മൗസ് ക്ലിക്കിന്റെ അകലത്തില്‍. ഫാക്ടറി കെട്ടിടം നിര്‍മിക്കാനുള്ള പെര്‍മിറ്റ്, പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള ലൈസന്‍സ് എന്നിവ, നിലവില്‍ ലൈസന്‍സ് പ്രക്രിയയ്ക്ക് വേണ്ടി വരുന്നതിന്റെ പത്തിലൊന്ന് സമയത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് ഡിജിറ്റല്‍ ഒപ്പോടെ ഓണ്‍ലൈനായി സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതാണ്.
ഏതൊരു ഫാക്ടറി ഉടമയ്ക്കും ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പിന്റെ ഓഫിസുകളില്‍ വരാതെ തന്നെ ഈ സേവനങ്ങള്‍ കെസ്വിഫ്റ്റ് പോര്‍ട്ടല്‍ വഴി ലഭ്യമാകുന്നു. അതിന്റെ അപേക്ഷാ ഫീസും ഓണ്‍ലൈനായി അടയ്ക്കാവുന്നതാണ്. ഫാക്ടറി ഉടമ അപേക്ഷ സമര്‍പ്പിക്കുന്ന സമയം മുതല്‍ അത് ഏത് ഉദ്യോഗസ്ഥനാണ് കൈകാര്യം ചെയ്യുന്നതെന്ന കാര്യം അപേക്ഷകന് ട്രാക്ക് ചെയ്യാനുള്ള സൗകര്യവും ലഭിക്കുന്നതാണ്.
ഓണ്‍ലൈനിലൂടെ ഫാക്ടറികളുടെ ഗ്രേഡിങ് ആക്സിഡന്റ് റിപ്പോര്‍ട്ടിങ്, കംപ്ലെയ്ന്റ് മാനേജ്മെന്റ് തുടങ്ങിയവയും കൈകാര്യം ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ ബോയിലറുകളുടെ റജിസ്ട്രേഷന് കൂടി ഓണ്‍ലൈനാക്കുന്നതോടെ എല്ലാ സേവനങ്ങളും ഓണ്‍ലൈനിലൂടെ നല്കുന്ന ആദ്യ വകുപ്പുകളില്‍ ഒന്നായി ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് മാറും. www.kswift.kerala.gov.in എന്നതാണ് വെബ്സൈറ്റ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Online Factory Registration, Thiruvananthapuram, News, Kerala, Business, Technology, Online

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.