Finance | എന്താണ് ഓഹരിവിപണിയിൽ ശരിക്കും നടക്കുന്നത്? വിശദമായി അറിയാം


● ഓഹരികളുടെ വിലകൾ നിരന്തരം മാറിക്കൊണ്ടിരിക്കും.
● ഓഹരി വിപണിയിൽ ചിലപ്പോൾ കൃത്രിമത്വവും തട്ടിപ്പും നടക്കാറുണ്ട്.
● തട്ടിപ്പുകൾ തടയാൻ സർക്കാർ പല സ്ഥാപനങ്ങളെയും ഏർപ്പാടാക്കിയിട്ടുണ്ട്.
റോക്കി എറണാകുളം
(KVARTHA) ഇന്ന് നമ്മുടെ സമൂഹത്തിൽ മുൻപ് എങ്ങും ഇല്ലാത്തവിധം ഓഹരി വിപണിയുടെ പ്രാധാന്യം വർദ്ധിച്ചു വന്നിരിക്കുകയാണ്. പലർക്കും ഇപ്പോൾ ഈ പേര് സുപരിചിതവുമാണ്. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് നല്ലതും ചീത്തയുമായ വാർത്തകളും പ്രചരിക്കപ്പെടുന്നുണ്ട്. പലപ്പോഴും ഇത് ചർച്ചകളും ആകാറുണ്ട്. ഓഹരി വിപണി എന്ന നാമം പലർക്കുമറിയാം. എന്നാൽ കൃത്യമായ ധാരണ ഒട്ട് ഇല്ലതാനും. അതാണ് പല ആളുകളുടെയും അവസ്ഥ. ഓഹരി വിപണിയെക്കുറിച്ച് കൂടുതലായി അറിയാം.
ഓഹരി വിപണി എന്നാൽ എന്താണ്?
ഓഹരി വിപണി എന്നത് പേര് സൂചിപ്പിക്കുന്നത് പോലെ ഓഹരികളുടെ വിപണിയാണ്. ഇവിടെ ഓഹരി കച്ചവടം നടക്കുന്നു. കമ്പനികളുടെ ഷെയറുകൾ വാങ്ങുന്നു വിൽക്കുന്നു. ഏതൊരു കച്ചവട മേഖലയെ പോലെയും കുറഞ്ഞ വിലക്ക് വാങ്ങി കൂടിയ വിലക്ക് വിൽക്കുന്നു. അതിലെ വ്യത്യാസം അധികത്തുകയാണെങ്കിൽ ലാഭം കുറവ് വന്നാൽ നഷ്ടം. ഇതാണ് അടിസ്ഥാന തത്വം. ഈ വിപണിയിൽ ഒന്നും രണ്ടും ഷെയറുകൾ അല്ല കൈമാറ്റം ചെയ്യപ്പെടുന്നത്. ഒട്ടനവധി കമ്പനികളും അവരുടെ കോടാനുകോടി ഷെയറുകളും വിൽക്കൽ വാങ്ങൽ പ്രക്രിയയിലൂടെ കടന്നു പോകുന്നു.
ഇതിൽ ഇടനിലക്കാരായി പ്രവർത്തിക്കുന്ന ബ്രോക്കർമാരോ മറ്റു അനുബന്ധ കമ്പനികളോ ആയ ചിലർ ഇതിൽ കൃത്രിമത്വം കാണിക്കുന്നു. അവർ ഒരുമിച്ചു കുറെ ഏറെ ഷെയറുകൾ വാങ്ങുകയും ഇത് മാർക്കറ്റിൽ ഈ ഷെയറുകൾക്കു ഒരു വ്യാജ ആവശ്യകത (ഡിമാൻഡ്) ഉണ്ടാക്കുകയും ചെയ്യുന്നു. ആൾക്കാർ ഈ കമ്പനിയുടെ ഷെയറുകൾ മേടിക്കാൻ തിക്കിത്തിരക്കുകയും തത്‌ഫലമായി ഈ ഷെയറിന്റെ മൂല്യം ഒരു പരിധി വിട്ടു ഉയരുകയും ചെയ്യുന്നു. ഒരു നിശ്ചിത വില കയറിയാൽ ആദ്യമേ മേടിച്ച ഷെയറുകൾ ഇവർ പെട്ടെന്ന് വിറ്റൊഴിവാക്കി ലാഭം എടുത്തു വിപണിയിൽ നിന്ന് അപ്രത്യക്ഷമാകും. അതോടെ ഷെയറുകളുടെ വില ഇടിയുന്നു.
ചെറുകിട കച്ചവടക്കാരും മറ്റും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു. ഇതിനാണ് പമ്പ് ആൻഡ് ഡംപ് എന്ന് പറയുന്നത്. പമ്പ് ചെയ്യുന്നത് വില മുകളിലേക്ക് ആക്കാൻ ഷെയറുകൾ മേടിച്ചു കൂട്ടുമ്പോൾ ഉണ്ടാകുന്ന എഫ്ക്റ്റ് ആണ്. തിരിച്ചു വിൽക്കുമ്പോൾ ഒറ്റയടിക്ക് ഒഴിവാക്കുക എന്നർത്ഥം വരുന്ന ഡംപ് പ്രയോഗം. ഇന്ന് ഇത്തരം തട്ടിപ്പുകൾക്കു കൂച്ചുവിലങ്ങിടാൻ സർക്കാർ പല സ്ഥാപനങ്ങളെയും ഏർപ്പാടാക്കിയിട്ടുണ്ട്. സി ഡി എസ് എൽ (സെൻട്രൽ ഡെപ്പോസിറ്ററി സെർവിസ്സ്), സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) തുടങ്ങിയവ.
ഇവർ മാർക്കറ്റിൽ ഓരോ കമ്പനികളെയും നിരീക്ഷിക്കുകയും എന്തെങ്കിലും അസ്വാഭാവികത കണ്ടാൽ ഇവർക്കു നോട്ടീസ് നൽകുകയും ഇവർക്കുമേൽ നിയന്ത്രണങ്ങൾ ശക്തമാക്കുകയും ചെയ്യുന്നതിനാൽ ഇന്ന് തട്ടിപ്പുകൾ ഒരുപാടു കുറഞ്ഞിട്ടുണ്ട്. വരും കാലങ്ങളിൽ കൂടുതൽ ചർച്ചയാകാൻ ഇടയുള്ള വിഷയങ്ങളിൽ ഒന്നാണ് ഓഹരി വിപണി എന്നത്. പുതു തലമുറയിലെ യുവതി - യുവാക്കൾ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പഠനം നടത്തുന്നതും സാധ്യത തേടുന്നതുമൊക്കെ പതിവായിരിക്കുകയാണ്.
ഈ ലേഖനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
This article explains what the stock market is, how it works, the risks involved, and the regulatory measures in place to prevent fraudulent activities like pump and dump. It also highlights the growing interest in the stock market among the younger generation.
#StockMarket #Investing #Finance #Economy #ShareMarket #SEBI