SWISS-TOWER 24/07/2023

Appointment | നിറ്റാ ജലാറ്റിൻ ഇന്ത്യയ്ക്ക് പുതിയ മേധാവി; പ്രവീണ്‍ വെങ്കടരമണനെ മാനേജിങ് ഡയറക്ടറായി നിയമിച്ചു 

 
Appointment
Appointment

Photo - Arranged

2024 ഓഗസ്റ്റ് അഞ്ച് മുതൽ ഈ നിയമനം പ്രാബല്യത്തിൽ വരും.

തിരുവനന്തപുരം: (KVARTHA) രാജ്യത്തെ പ്രമുഖ ജലാറ്റിൻ നിർമ്മാതാക്കളായ നിറ്റാ ജലാറ്റിൻ ഇന്ത്യ ലിമിറ്റഡിന്റെ പുതിയ മാനേജിങ് ഡയറക്ടറായി പ്രവീൺ വെങ്കടരമണനെ നിയമിച്ചു. 2024 ഓഗസ്റ്റ് അഞ്ച് മുതൽ ഈ നിയമനം പ്രാബല്യത്തിൽ വരും. കോലഞ്ചേരി ആസ്ഥാനമായുള്ള സിന്തൈറ്റിന്റെ സ്പൈസ് ഡിവിഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി പ്രവർത്തിച്ചിരുന്ന പ്രവീണ്‍, കോസ്റ്റ് അക്കൗണ്ടന്റും ഹൈദരാബാദിലെ ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസിലെ പൂർവ വിദ്യാർത്ഥിയുമാണ്. 

Aster mims 04/11/2022

ഇന്ത്യയിൽ ശക്തമായ അടിത്തറയുള്ള നിറ്റാ ജലാറ്റിൻ കമ്പനിയിൽ ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും കമ്പനിയുടെ പ്രവർത്തനങ്ങൾ വരും നാളുകളിൽ കൂടുതൽ വിപുലീകരിക്കാനുള്ള പദ്ധതികൾ ആരംഭിക്കുമെന്നും പ്രവീണ്‍ വെങ്കടരമണൻ പറഞ്ഞു.

2014-ൽ കമ്പനിയുടെ എംഡിയായി സ്ഥാനമേറ്റ സജീവ് മേനോൻ 2022-ൽ സ്ഥാനം ഒഴിഞ്ഞെങ്കിലും പുതിയതായി നിയമിച്ച എംഡിയുടെ രാജിയെ തുടർന്ന് സജീവ് മേനോൻ വീണ്ടും കമ്പനിയുടെ തലപ്പത്തേക്ക് എത്തുകയായിരുന്നു. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെയും ഒസാക്ക ആസ്ഥാനമായുള്ള നിറ്റാ ജലാറ്റിൻ ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ നിറ്റാ ജെലാറ്റിൻ ഇന്ത്യ ലിമിറ്റഡ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ജപ്പാൻ സന്ദർശന വേളയിൽ നിറ്റാ ജലാറ്റിൻ കമ്പനി കേരളത്തിൽ 220 കോടി രൂപയുടെ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നുവെങ്കിലും കോവിഡ് പ്രതിസന്ധി കാരണം പദ്ധതി വൈകുകയായിരുന്നു. കേരള വ്യവസായ - വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ. പി. എം മുഹമ്മദ് ഹനീഷ് ഐ എ എസ് ആണ് കമ്പനിയുടെ ചെയർമാൻ.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia