മുസ്ലീങ്ങളില്ലാത്ത മുംബൈയിലെ ഫ്‌ലാറ്റുകള്‍

 


മുംബൈ: മുംബൈയില്‍ മുസ്ലീങ്ങള്‍ക്ക് ഫ്‌ലാറ്റുകള്‍ സ്വന്തമാക്കാന്‍ കഴിയാതെ വരുന്നതായി റിപോര്‍ട്ടുകള്‍. അടുത്തിടെ മൂന്ന് കോടി വിലമതിക്കുന്ന രണ്ട് ബെഡ്‌റൂം ഫ്‌ലാറ്റുകളുടെ ഓണ്‍ലൈന്‍ പരസ്യം ശ്രദ്ധേയമായി. ഫ്‌ലാറ്റുകളുടെ ഗുണനിലവാരത്തെ പ്രകീര്‍ത്തിക്കുന്നതിനോടൊപ്പം ഫ്‌ലാറ്റില്‍ മുസ്ലീങ്ങള്‍ താമസിക്കുന്നില്ലെന്ന കാര്യം വന്‍ പ്രാധാന്യത്തോടെയാണ് പരസ്യത്തില്‍ പറഞ്ഞിരിക്കുന്നത്. കാര്‍ പാര്‍ക്കിംഗ് സൗകര്യത്തോടൊപ്പം തന്നെ ഫ്‌ലാറ്റില്‍ മുസ്ലീങ്ങള്‍ ഇല്ല എന്നായിരുന്നു പരസ്യം.

പ്രമുഖ പ്രോപ്പര്‍ട്ടി റെന്റല്‍ ആന്‍ഡ് സെയില്‍സ് പോര്‍ട്ടലായ 99ഏക്കര്‍സ്.കോമിലാണ് ഈ പരസ്യമുള്ളത്. പരസ്യം നല്‍കിയ വെബ്‌സൈറ്റിനെതിരേയും ഫ്‌ലാറ്റുകള്‍ വില്പന നടത്തിയ ബ്രോക്കര്‍മാര്‍ക്കെതിരെയും പ്രമുഖ അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ഷെസാദ് പൂനവാല ന്യൂനപക്ഷ കമ്മീഷന് പരാതി നല്‍കി.

സമൂഹത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന മുന്‍ വിധിയുടെ ഉത്തമ ഉദാഹരണമാണ് ഈ പരസ്യം. പരസ്യം പ്രസിദ്ധീകരിച്ച 99 ഏക്കര്‍സ് മുസ്ലീങ്ങളോട് ക്ഷമപറയണം ഷെസാദ് പൂനവാല പറഞ്ഞു.

മുസ്ലീങ്ങളില്ലാത്ത മുംബൈയിലെ ഫ്‌ലാറ്റുകള്‍അതേസമയം പ്രോപ്പര്‍ട്ടി ഉടമകള്‍ നല്‍കുന്ന പരസ്യം അതേ രീതിയില്‍ തന്നെ നല്‍കുകയായിരുന്നുവെന്നും ഇതിലെ വിശദാംശങ്ങള്‍ വെബ്‌സൈറ്റിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നില്ലെന്നും 99 ഏക്കര്‍സ് അറിയിച്ചു. ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പരസ്യങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അവര്‍ പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

SUMMARY:
Mumbai: The online ad for a two-bedroom flat for sale for three crores in Mumbai highlighted the fact that it was furnished and had lots of natural light. Included in the descriptor, along with "with car parking" was "no Muslims."

Keywords: National, Mumbai, Flats, Muslims, 99acres.com, Property, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia