സംസ്ഥാനത്ത് ബസ് ചാര്‍ജ് മിനിമം 10 രൂപയാകും; ഓടോ റിക്ഷാ, ടാക്സി നിരക്കുകളും കൂടും, ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍
Apr 30, 2022, 14:41 IST
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ബസ് ചാര്‍ജ് മിനിമം എട്ടു രൂപയില്‍ നിന്ന് പത്തു രൂപയാകും. കിലോമീറ്ററിന് ഒരു രൂപ കൂടും. അതേസമയം, കിലോമീറ്ററിന് ഒരു രൂപ കൂടും. ഓടോ റിക്ഷ ചാര്‍ജ് മിനിമം 25 രൂപയില്‍ നിന്ന് 30 രൂപയും ടാക്സി മിനിമം നിരക്ക് 200 രൂപയുമാകും. മെയ് ഒന്ന് ഞായറാഴ്ച മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുക.
സിറ്റി ഫാസ്റ്റ് സര്‍വീസുകളുടെ നിരക്ക് 10 രൂപയില്‍ നിന്നും 12 രൂപയാകും. ഫാസ്റ്റ് പാസഞ്ചര്‍, ലിമിറ്റഡ് സ്റ്റോപ് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ 14 രൂപയില്‍ നിന്നും 15 രൂപയും സൂപര്ഫാസ്റ്റ് സര്‍വീസുകള്‍ 20 രൂപയില്‍ നിന്നും 22 രൂപയുമായി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. അതേസമയം, എക്സ്പ്രസ്, സൂപര്‍ എക്സ്പ്രസ്, സൂപര്‍ എയര്‍ എക്സ്പ്രസ്, സൂപര്‍ ഡീലക്സ്/സെമീ സ്ലീപര്‍ സര്‍വീസുകള്‍, ലക്ഷ്വറി/ ഹൈടെക് ആന്‍ഡ് എയര്‍കന്‍ഡീഷന്‍ സര്‍വീസുകള്‍, സിംഗിള്‍ ആക്സില്‍ സര്‍വീസുകള്‍, മള്‍ടി ആക്സില്‍ സര്‍വീസുകള്‍, ലോ ഫ്ളോര്‍ എയര്‍കന്‍ഡീഷന്‍ സര്‍വീസുകള്‍ എന്നിവയുടെ നിലവിലെ നിരക്ക് തുടരും.
ലോ ഫ്ലോര്‍ നോണ്‍ എയര്‍കന്‍ഡീഷന്‍ സര്‍വീസുകളുടെ നിലവിലെ നിരക്കായ 13 രൂപയില്‍ നിന്നും 10 രൂപയായി കുറച്ചു. എ സി സ്ലീപര്‍ സര്‍വീസുകള്‍ക്ക് മിനിമം നിരക്ക് 130 രൂപയായും നിശ്ചയിച്ചു. ഓടോ റിക്ഷകള്‍ക്ക് മിനിമം ചാര്‍ജ് 30 രൂപ (1.5 കിലോമീറ്റര്‍ വരെ) മിനിമം ചാര്‍ജിനു മുകളില്‍ ഓരോ കി.മീറ്ററിനും 15 രൂപ നിരക്കില്‍ (ഓരോ നൂറു മീറ്ററിനും 1.50 രൂപ) ഈടാക്കാവുന്നതാണ്.
Keywords: Thiruvananthapuram, News, Kerala, Bus, Taxi Fares, Business, Fare, Minimum bus fare will be Rs 10 in Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.