RTI | സ്വർണ വ്യാപാര മേഖലയിൽ നിന്നുള്ള നികുതി വരുമാനമെത്ര? 'വിവരാവകാശ രേഖയ്ക്ക് പൂർണമായ മറുപടി നൽകാതെ സർക്കാർ'

 
RTI


*  2022 ഒക്ടോബർ 30 വരെയുള്ള കണക്കുകൾ മാത്രമാണ് ലഭിക്കുന്നത് 

കൊച്ചി: (KVARTHA) കേരളത്തിലെ സ്വർണാഭരണ വ്യാപാര മേഖലയിൽ നിന്നുള്ള വാർഷിക വിറ്റു വരവിനെക്കുറിച്ചും സർക്കാരിന് ലഭിക്കുന്ന നികുതി വരുമാനത്തെ കുറിച്ചു൦ വിവരാവകാശ നിയമപ്രകാരമുള്ള രേഖ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജിഎസ്ടി വകുപ്പിന് ഓരോ വർഷവും അപേക്ഷകൾ സമർപ്പിക്കുന്നുണ്ടെങ്കിലും ജി എസ് ടി നിലവിൽ വന്നതിനുശേഷം 2022 ഒക്ടോബർ 30 വരെയുള്ള കണക്കുകൾ മാത്രമാണ് ലഭ്യമാകുന്നതെന്ന് സ്വർണവ്യാപാരികൾ.

അതിനുശേഷമുള്ളവ ജി എസ് ടി സംവിധാനത്തിൽ കമ്മോഡിറ്റിവൈസ് മാപ്പിംഗ് ലഭ്യമല്ല എന്ന മറുപടിയാണ് വിവരാവകാശ രേഖയ്ക്ക് അപേക്ഷ നൽകുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷറർ അഡ്വ. എസ് അബ്ദുൽ നാസറിന് ലഭിക്കുന്നത്.
2022 ഒക്ടോബർ 30 വരെ എങ്ങനെയാണ് ഈ കണക്കുകൾ വകുപ്പിന് ലഭ്യമായിട്ടുള്ളത്, ആ രീതിയിൽ തന്നെ തുടർന്നുള്ള വർഷങ്ങളിലെ കണക്കുകൾ വിവരാവകാശ രേഖ പ്രകാരമുള്ള അപേക്ഷയിന്മേൽ തന്നാൽ മതിയാകുമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്.

സ്വർണ വ്യാപാര മേഖലയിൽ നിന്നും നികുതി വരുമാനം കുറവാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ആരോപിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia