ഇന്‍ഡ്യന്‍ വിപണികള്‍ കുതിപ്പ് തുടരുന്നു; ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം, നിഫ്റ്റി 18,100 ന് മുകളില്‍

 


മുംബൈ: (www.kvartha.com 12.01.2021) ഇന്‍ഡ്യന്‍ ഓഹരി സൂചികകള്‍ ബുധനാഴ്ച നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 61000 ത്തിലും നിഫ്റ്റി 18100 ന് മുകളിലാണ് എത്തി നില്‍ക്കുന്നത്. കമ്പനികളുടെ പുറത്തുവരാനിരിക്കുന്ന മൂന്നാംപാദ ഫലങ്ങളും കേന്ദ്ര ബജറ്റും ആഗോള വിപണികളില്‍നിന്നുള്ള അനുകൂല സൂചനകളുമൊക്കെയാണ് രാജ്യത്തെ സൂചികകള്‍ നേട്ടമാക്കിയത്.

വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ഇടപെടുമെന്ന് അമേരികന്‍ ഫെഡറല്‍ റിസേര്‍വ് ചെയര്‍പേഴ്‌സണ്‍ ജെറോം പവല്‍ വ്യക്തമാക്കിയത് നിക്ഷേപകര്‍ക്ക് സന്തോഷമേകി. ഇതിന്റെ പ്രതിഫലനമാണ് ബുധനാഴ്ച വിപണികളില്‍ കാണുന്നത്.

ഇന്‍ഡ്യന്‍ വിപണികള്‍ കുതിപ്പ് തുടരുന്നു; ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം, നിഫ്റ്റി 18,100 ന് മുകളില്‍

ബുധനാഴ്ച 300 പോയിന്റ് ഉയര്‍ന്നാണ് സെന്‍സെക്‌സ് 61000 ത്തില്‍ എത്തിയത്. ബിഎസ്ഇയിലെ കമ്പനികളുടെ വിപണി മൂലധനം 275.20 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.

Keywords:  Mumbai, News, National, Business, Market, Market, Trade, Nifty, Market Updates: Indices trade higher with Nifty above 18,100 led by metal reatly.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia