ഇന്‍ഡ്യന്‍ ഓഹരി സൂചികകള്‍ വ്യാപാരം തുടങ്ങിയത് നഷ്ടത്തോടെ; സെന്‍സെക്‌സ് 732.90 പോയിന്റ് താഴേക്ക് പോയി

 


മുംബൈ: (www.kvartha.com 28.02.2022) ഇന്‍ഡ്യന്‍ ഓഹരി സൂചികകള്‍ നഷ്ടത്തോടെയാണ് ഫെബ്രുവരിയിലെ അവസാന ദിവസമായ തിങ്കളാഴ്ച വ്യാപാരം തുടങ്ങിയത്. നിഫ്റ്റി 16500 പോയിന്റിന് താഴെ നിന്നാണ് വ്യാപാരം ആരംഭിച്ചത്. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 732.90 പോയിന്റ് താഴേക്ക് പോയി. 1.31 ശതമാനമാണ് ഇടിവ്.

55125.62 പോയിന്റിലാണ് സെന്‍സെക്‌സ് രാവിലെ 9.16 മണിക്ക് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 211 പോയിന്റാണ് ഇടിഞ്ഞത്. 1.27 ശതമാനം നഷ്ടത്തോടെ 16447.40 പോയിന്റിലാണ് ദേശീയ ഓഹരി സൂചിക ഇന്ന് വ്യാപാരം തുടങ്ങിയത്. 626 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1462 ഓഹരികള്‍ താഴോട്ടു പോയി. 142 ഓഹരികളുടെ മൂല്യത്തില്‍ മാറ്റമുണ്ടായില്ല. ഭാരതി എയര്‍ടെല്‍, ടാറ്റാ മോടോഴ്‌സ്, എച് ഡി എഫ് സി ലൈഫ്, എച് ഡി എഫ് സി ബാങ്ക്, ഡോക്ടര്‍ റെഡ്ഡിസ് ലാബ്‌സ് തുടങ്ങിയ കമ്പനികളാണ് തിങ്കളാഴ്ച കൂടുതല്‍ തിരിച്ചടി നേരിട്ടത്.

ഇന്‍ഡ്യന്‍ ഓഹരി സൂചികകള്‍ വ്യാപാരം തുടങ്ങിയത് നഷ്ടത്തോടെ; സെന്‍സെക്‌സ് 732.90 പോയിന്റ് താഴേക്ക് പോയി

Keywords:  Mumbai, News, National, Business, Price, Market, Indices, Market, Nifty, Market LIVE Updates: Indices off day's low, Nifty above 16,600.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia