ഇന്ധനവിലയ്ക്ക് പിന്നാലെ പാചകവാതകത്തിനും വില വര്‍ധിച്ചു

 


കൊച്ചി: (www.kvartha.com 01.10.09.2021) സംസ്ഥാനത്ത് വെള്ളിയാഴ്ച പാചകവാതകത്തിന് വില വര്‍ധിച്ചു. വാണിജ്യ സിലിന്‍ഡെറിനാണ് വില കൂടിയത്. 38 രൂപയാണ് സിലിന്‍ഡെറിന് വര്‍ധിപ്പിച്ചത്. 19 കിലോ സിലിന്‍ഡെറിന് 1736.50 രൂപയാണ് ഡെല്‍ഹിയിലെ പുതിയ വില. 

അതേസമയം സംസ്ഥാനത്ത് ഇന്ധന വിലയും വര്‍ധിച്ചു. പെട്രോള്‍ വില ലിറ്ററിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 102 രൂപ 20 പൈസയും ഡീസലിന് 95 രൂപ 21 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 104 കടന്നു. രണ്ടാഴ്ചയ്ക്കിടെ ഇത് ആറാംതവണയാണ് ഡീസല്‍ വില വര്‍ധിക്കുന്നത്.

ഇന്ധനവിലയ്ക്ക് പിന്നാലെ പാചകവാതകത്തിനും വില വര്‍ധിച്ചു

Keywords:  Kochi, News, Kerala, Price, Business, Petrol, Petrol Price, Diesel, LPG cylinder prices October 1
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia