Online Taxi Service | ഓണ്‍ലൈന്‍ ടാക്സി സേവനമായ 'കേരള സവാരി' മെയ് 19ന് ആരംഭിക്കും
May 7, 2022, 18:44 IST
തിരുവനന്തപുരം: (www.kvartha.com) 'കേരള സവാരി' മെയ് 19ന് ആരംഭിക്കും. സംസ്ഥാന തൊഴില്‍ വകുപ്പും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്‍ഡ്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസിന്റെ സാങ്കേതിക പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന സംസ്ഥാന സര്‍കാരിന്റെ ഓണ്‍ലൈന്‍ ടാക്സി സേവനമാണ് 'കേരള സവാരി'. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്താണ് ടാക്സി സേവനം നിലവില്‍ വരുന്നത്.
കേരള മോടോര്‍ ട്രാന്‍സ്പോര്‍ട് വര്‍കേഴ്സ് വെല്‍ഫെയര്‍ ഫന്‍ഡ് ബോര്‍ഡാണ് കേരള സവാരി എന്ന പേരില്‍ ഊബര്‍, ഒല പോലെ ടാക്സി സര്‍വീസുകള്‍ ആരംഭിക്കാനുള്ള നിര്‍ദേശവുമായി സര്‍ക്കാരിനെ സമീപിച്ചത്. കഴിഞ്ഞ നവംബര്‍ ഒന്നിന് സര്‍വീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജിപിഎസ് ഏകോപനം, സോഫ്റ്റ്വെയര്‍ കോള്‍ സെന്റര്‍ എന്നിവയടക്കമുള്ള പദ്ധതിയുടെ പ്രാരംഭ ചെലവുകള്‍ ഐടിഎയാകും വഹിക്കുക. ടാക്സി ബുക് ചെയ്യുന്നതിന് മൊബൈല്‍ ആപ് ഉണ്ട്.

ബുകിങിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ആറ് ശതമാനം കമ്പനിക്കും രണ്ട് ശതമാനം സര്‍കാരിനുമാണ് ലഭിക്കുക. ആദ്യ ഘട്ടത്തില്‍ 75 ഓടോറിക്ഷയും 25 ടാക്സിയുമാണ് ഉള്‍പെടുത്തിയിരിക്കുന്നത്. ഇതില്‍ 15 ഓടോറിക്ഷയിലും അഞ്ച് ടാക്സിയിലും വനിത ഡ്രൈവര്‍മാരായിരിക്കും.
Keywords: Thiruvananthapuram, News, Kerala, Online, Taxi Fares, Business, Kerala Savari, an online taxi service, will be launched on May 19.
Keywords: Thiruvananthapuram, News, Kerala, Online, Taxi Fares, Business, Kerala Savari, an online taxi service, will be launched on May 19.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.