Farmers | റബര്‍ പാല്‍ വില കുറയുന്നു; 100 രൂപ പോലും ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍
തിരുവനന്തപുരം: (www.kvartha.com) റബര്‍ പാല്‍ വില ഓരോ ദിവസവും കുറഞ്ഞുവരുന്നതോടെ ആശങ്കയില്‍ കര്‍ഷകര്‍. 180 രൂപ വരെ ലഭിച്ചിരുന്ന റബര്‍ പാലിന് ഇപ്പോള്‍ കര്‍ഷകനു നൂറ് രൂപ പോലും ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കോവിഡ് കാലത്ത് ഗ്ലൗസ് അടക്കമുള്ള മെഡികല്‍ വസ്തുക്കളുടെ നിര്‍മ്മാണം വര്‍ദ്ധിച്ചതാണ് റബര്‍ പാലിന് വിപണിയില്‍ ഡിമാന്റ് ഉയരാന്‍ കാരണമായത്.
ഇതോടെ കര്‍ഷകര്‍ റബര്‍പാല്‍ വില്‍പനയിലേക്ക് കടന്നു. മാസങ്ങള്‍ക്ക് മുന്‍പ് വരെ 180 രൂപവരെ ലാറ്റെക്സിന് വില ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ റബര്‍ പാല്‍ വില കുറഞ്ഞുവരികയാണ്. റബര്‍ പാല്‍ സംഭരിച്ച് വില്‍പനയ്ക്ക് വച്ചിരുന്ന കര്‍ഷകര്‍ ഇതോടെ വലിയ ദുരിതത്തിലാണ്.
കെട്ടിക്കിടക്കുന്ന റബര്‍ പാലും കടക്കെണിയും എങ്ങനെ മറികടക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. നിലവില്‍ റബര്‍ ഷീറ്റിന്റെ വിലയിടിവ് വിപണയെ സാരമായി ബാധിച്ചിട്ടുണ്ട്. അടുത്ത ജനുവരിയോടെ സ്ഥിതിയില്‍ കാര്യമായ പുരോഗതി ഉണ്ടാകും എന്നാണ് റബര്‍ മേഖലയിലെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
Keywords: Thiruvananthapuram, News, Kerala, Farmers, Agriculture, Price, Business, Kerala: Rubber sector in crisis.