സ്വർണവില കുതിച്ചുയരുന്നു: പവന് വീണ്ടും 520 രൂപ കൂടി; റെക്കോർഡ് ഭേദിച്ച് മുന്നോട്ട്

 
Bride Representing Kerala Gold Price July 12

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഒരു പവൻ സ്വർണത്തിന് 73,120 രൂപയാണ് പുതിയ വില.
● 22 കാരറ്റ് ഗ്രാമിന് 65 രൂപ വർധിച്ച് 9,140 രൂപയായി.
● 18 കാരറ്റ് സ്വർണത്തിനും വിലയിൽ വർധനവുണ്ടായി.
● സാധാരണ വെള്ളി വിലയും ഉയർന്നു. 

കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിനവും വമ്പന്‍ കുതിപ്പുമായി സ്വര്‍ണം, വെള്ളി നിരക്കുകള്‍. ജൂലൈ 12 ന് ശനിയാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപ കൂടി 9140 രൂപയിലും പവന് 520 രൂപ കൂടി 73120 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

വെള്ളിയാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപ കൂടി 9075 രൂപയിലും പവന് 440 രൂപ കൂടി 72600 രൂപയിലും വ്യാഴാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപ കൂടി 9020 രൂപയിലും പവന് 160 രൂപ കൂടി 72160 രൂപയിലുമാണ് വ്യാപാരം നടന്നത്. 

Aster mims 04/11/2022

18 കാരറ്റിനും കൂടി

ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ജൂലൈ 12 ന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപ കൂടി 7490 രൂപയിലും പവന് 440 രൂപ കൂടി 59920 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിനും ശനിയാഴ്ച 18 കാരറ്റ് സ്വര്‍ണത്തിന് വില കൂടി. ഗ്രാമിന് 50 രൂപ കൂടി 7530 രൂപയും പവന് 400 രൂപ കൂടി 60240 രൂപയുമാണ്.

Kerala gold Price July 12

വെള്ളി വിലയും വര്‍ധിച്ചു

ശനിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഇരു വിഭാഗത്തിനും വില കൂടി, വ്യത്യസ്ത നിരക്കുകളില്‍ കച്ചവടം പുരോഗമിക്കുകയാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 118 രൂപയില്‍നിന്ന് നാല് രൂപ കൂടി 122 രൂപയിലും മറു വിഭാഗത്തിന് 120 രൂപയില്‍നിന്ന് മൂന്ന് രൂപ കൂടി 123 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നത് നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും? കമന്റ് ചെയ്യുക.

Article Summary: Kerala gold and silver prices soar, gold hits ₹73,120 per sovereign.

#GoldPriceKerala #SilverPrice #GoldRateToday #KeralaGold #Investment #MarketUpdate

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia