ഇനി കുതിക്കാനോ? കൂപ്പുക്കുത്താനോ? സ്വര്‍ണവിലയില്‍ മാറ്റമില്ല; വെള്ളിനിരക്കില്‍ ഇടിവ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റ് സ്വർണത്തിന് പവന് 1,13,080 രൂപയിലും ഗ്രാമിന് 14,135 രൂപയിലുമാണ് വ്യാപാരം.
● ചൊവ്വാഴ്ച ഒറ്റദിവസം കൊണ്ട് പവന് 1640 രൂപ കുറഞ്ഞിരുന്നു.
● 18 കാരറ്റ്, 14 കാരറ്റ്, 9 കാരറ്റ് സ്വർണവിലകളിലും ബുധനാഴ്ച മാറ്റമില്ല.
● വെള്ളി വില ഗ്രാമിന് 5 രൂപ കുറഞ്ഞ് 255 രൂപയായി.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചൊവ്വാഴ്ചത്തെ (17.02.2026) നാടകീയ ഇടിവുകള്‍ക്ക് പിന്നാലെ ബുധനാഴ്ച (18.02.2026) സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 113000 രൂപക്ക് മുകളില്‍ തുടരുകയാണ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 14,135 രൂപയിലും പവന് 1,13,080 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ചൊവ്വാഴ്ച (17.02.2026) രാവിലെയും ഉച്ചയ്ക്കുമായി സ്വര്‍ണവില രണ്ട് തവണ വില കുറഞ്ഞിരുന്നു. മണിക്കൂറുകള്‍ക്കിടെ പവന് 1640 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.
ചൊവ്വാഴ്ച രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 140 രൂപയും പവന് 1120 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 14,200 രൂപയും പവന് 1,13,600 രൂപയുമായിരുന്നു രാവിലത്തെ നിരക്ക്.
ഉച്ചയ്ക്ക് ശേഷം വിപണിയില്‍ വീണ്ടും ഇടിവുണ്ടായി. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപയും പവന് 520 രൂപയും കൂടി കുറഞ്ഞു. ഇതോടെ വില 1,13,080 രൂപയിലെത്തുകയായിരുന്നു.

18 കാരറ്റ് നിരക്കുകള്‍ക്കും മാറ്റമില്ല
22 കാരറ്റിനൊപ്പം 18 കാരറ്റ് സ്വര്‍ണവിലയിലും മാറ്റമില്ല. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 11,680 രൂപയും പവന് 93,440 രൂപയുമാണ്.
കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 11,615 രൂപയും പവന് 92,920 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14, 9 കാരറ്റ് വിലകള്‍
കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 9045 രൂപയും പവന് 72360 രൂപയുമാണ്. 9കാരറ്റിന് ഗ്രാമിന് 5835 രൂപയും പവന് 46680 രൂപയുമാണ്.
വെള്ളി വില
അതേസമയം വെള്ളി വിലയില്‍ ബുധനാഴ്ച ഇടിവ് രേഖപ്പെടുത്തി. ബി ഗോവിന്ദന്‍, കെ സുരേന്ദ്രന്‍ വിഭാഗങ്ങളില്‍ സാധാരണ വെള്ളിക്ക് ഗ്രാമിന് 5 രൂപ കുറഞ്ഞ് 255 രൂപയാണ് നിരക്ക്. 10 ഗ്രാം സാധാരണ വെള്ളിക്ക് 50 രൂപ കുറഞ്ഞ് 2550 രൂപയുമാണ്.
സ്വർണവില പ്രാദേശികമായി വ്യത്യാസപ്പെടാം. ജിഎസ്ടി, പണിക്കൂലി എന്നിവ പുറമെ നൽകേണ്ടി വരും. കൃത്യമായ വില അറിയാൻ ജ്വല്ലറികളുമായി ബന്ധപ്പെടുക. വാർത്ത ഷെയർ ചെയ്യൂ. പുതിയ വാര്‍ത്തകള്‍ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ.
Article Summary: After a significant drop on Tuesday, gold prices in Kerala remained stable on Wednesday, February 18, 2026. 22K gold is trading at ₹1,13,080 per sovereign. However, silver prices dropped by ₹5 per gram.
#GoldRate #Kerala #SilverPrice #BusinessNews #Jewellery #MarketUpdate #Kochi #GoldPriceToday
