ഇടിവില്‍നിന്ന് കുതിപ്പിലേക്ക്; സ്വര്‍ണവില പവന് 1680 രൂപ കൂടി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റിന് ഗ്രാമിന് 210 രൂപ വർധിച്ചു.
● 22 കാരറ്റിന് പവന് 114760 രൂപയിലാണ് വ്യാപാരം
● 18 കാരറ്റ്, 14 കാരറ്റ്, 9 കാരറ്റ് സ്വർണവിലകളിലും സമാനമായ വർധനവുണ്ടായി.
● വെള്ളി വില ഗ്രാമിന് 15 രൂപ കൂടി 270 രൂപയായി.
കൊച്ചി: (KVARTHA) കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ വ്യാഴാഴ്ച (19.02.2026) വന്‍ വര്‍ധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 210 രൂപ കൂടി 14345 രൂപയും പവന് 1680 രൂപ കൂടി 114760 രൂപയുമാണ്.
ബുധനാഴ്ച (18.02.2026) പവന് 113000 രൂപക്ക് മുകളിലാണ് വ്യാപാരം നടന്നത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 14,135 രൂപയിലും പവന് 1,13,080 രൂപയിലുമാണ് വ്യാപാരം നടന്നത്.
ചൊവ്വാഴ്ച (17.02.2026) രാവിലെയും ഉച്ചയ്ക്കുമായി സ്വര്‍ണവില രണ്ട് തവണ വില കുറഞ്ഞിരുന്നു. മണിക്കൂറുകള്‍ക്കിടെ പവന് 1640 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരുന്നത്.
ചൊവ്വാഴ്ച രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 140 രൂപയും പവന് 1120 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 14,200 രൂപയും പവന് 1,13,600 രൂപയുമായിരുന്നു രാവിലത്തെ നിരക്ക്.
ഉച്ചയ്ക്ക് ശേഷം വിപണിയില്‍ വീണ്ടും ഇടിവുണ്ടായി. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപയും പവന് 520 രൂപയും കൂടി കുറഞ്ഞു. ഇതോടെ വില 1,13,080 രൂപയിലെത്തുകയായിരുന്നു.
18 കാരറ്റ് നിരക്കുകള്‍ക്കും വില വര്‍ധിച്ചു
22 കാരറ്റിനൊപ്പം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലകളും വര്‍ധിച്ചു. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 170 രൂപ കൂടി 11850 രൂപയും പവന് 1360 രൂപ കൂടി 94800 രൂപയുമാണ്.
കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 170 രൂപ കൂടി 11785 രൂപയും പവന് 1360 രൂപ കൂടി 94280 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14, 9 കാരറ്റ് വിലകളും കൂടി
കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 135 രൂപ കൂടി 9180 രൂപയും പവന് 1080 രൂപ കൂടി 73440 രൂപയുമാണ്. 9 കാരറ്റിന് ഗ്രാമിന് 85 രൂപ കൂടി 5920 രൂപയും പവന് 680 രൂപ കൂടി 47360 രൂപയുമാണ്.
വെള്ളി വിലയും ഉയര്‍ന്നു
വെള്ളി വിലയിലും വ്യാഴാഴ്ച വര്‍ധനവ് രേഖപ്പെടുത്തി. ബി ഗോവിന്ദന്‍, കെ സുരേന്ദ്രന്‍ വിഭാഗങ്ങളില്‍ സാധാരണ വെള്ളിക്ക് ഗ്രാമിന് 15 രൂപ കൂടി 270 രൂപയാണ് നിരക്ക്. 10 ഗ്രാം സാധാരണ വെള്ളിക്ക് 150 രൂപ കൂടി 2700 രൂപയുമാണ്.
സ്വർണവില പ്രാദേശികമായി വ്യത്യാസപ്പെടാം. ജിഎസ്ടി, പണിക്കൂലി എന്നിവ പുറമെ നൽകേണ്ടി വരും. കൃത്യമായ വില അറിയാൻ ജ്വല്ലറികളുമായി ബന്ധപ്പെടുക. പുതിയ വാർത്തകള്‍ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ.
Article Summary: Gold prices in Kerala saw a massive surge on Thursday, February 19, 2026. 22K gold increased by ₹1,680 per sovereign, reaching ₹1,14,760. Silver prices also jumped by ₹15 per gram to reach ₹270.
#GoldRate #Kerala #SilverPrice #BusinessNews #Jewellery #MarketUpdate #Kochi #GoldPriceToday

