വിലക്കുറവ് പ്രതീക്ഷിച്ചവർക്ക് നിരാശ; സ്വർണവില വീണ്ടും മുകളിലേക്ക് 

 
Bride Representing Kerala Gold Price February 24

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● പവന് 1120 രൂപയുടെ വർധനവ് രേഖപ്പെടുത്തി.
● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 140 രൂപ വർധിച്ച് 14,830 രൂപയായി.
● 18 കാരറ്റ്, 14 കാരറ്റ്, 9 കാരറ്റ് സ്വർണവിലകളും വീണ്ടും ഉയർന്നു.
● വെള്ളി വില ഗ്രാമിന് 15 രൂപ കുറഞ്ഞ് 285 രൂപയിലെത്തി.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. കഴിഞ്ഞ ദിവസത്തെ നാടകീയ നിരക്കുകള്‍ക്ക് പിന്നാലെ ചൊവ്വാഴ്ച (24.02.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 140 രൂപയും പവന് 1120 രൂപ കൂടി. ഗ്രാമിന് 14830 രൂപയിലും പവന് 118640 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

Aster mims 04/11/2022

തിങ്കളാഴ്ച (23.02.2026) രാവിലെ വര്‍ധനവുമായെത്തി അമ്പരപ്പിച്ച സ്വര്‍ണവില ഉച്ചക്ക് കുറഞ്ഞിരുന്നു. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 190 രൂപ കൂടി 14790 രൂപയും പവന് 1520 രൂപ കൂടി 118320 രൂപയും ഉച്ചക്ക് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 100 രൂപ കുറഞ്ഞ് 14690 രൂപയും പവന് 800 രൂപ കുറഞ്ഞ് 117520 രൂപയുമായിരുന്നു. 

18 കാരറ്റ് നിരക്കുകളും കൂടി

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 115 രൂപ കൂടി 12250 രൂപയും പവന് 920 രൂപ കൂടി 98000 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 115 രൂപ കൂടി 12185 രൂപയും പവന് 920 രൂപ കൂടി 97480 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

Kerala Gold Price February 24

14, 9 കാരറ്റ് വിലകളും കൂടി

കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 85 രൂപ കൂടി 9485 രൂപയും പവന് 680 രൂപ കൂടി 75880 രൂപയുമാണ്. 9 കാരറ്റിന് ഗ്രാമിന് 55 രൂപ കൂടി 6115 രൂപയും പവന് 440 രൂപ കൂടി 48920 രൂപയുമാണ്.

വെള്ളി വില കുറഞ്ഞു. 

അതേസമയം, വെള്ളി വിലയില്‍ ഇടിവ് രേഖപ്പെടുത്തി. ബി ഗോവിന്ദന്‍, കെ സുരേന്ദ്രന്‍ വിഭാഗങ്ങളില്‍ സാധാരണ വെള്ളിക്ക് ഗ്രാമിന് 15 രൂപ കുറഞ്ഞ് 285 രൂപയാണ് നിരക്ക്. 10 ഗ്രാം സാധാരണ വെള്ളിക്ക് 150 രൂപ കുറഞ്ഞ് 2850 രൂപയുമാണ്.

സ്വർണവില പ്രാദേശികമായി വ്യത്യാസപ്പെടാം. ജിഎസ്ടി, പണിക്കൂലി എന്നിവ പുറമെ നൽകേണ്ടി വരും. കൃത്യമായ വില അറിയാൻ ജ്വല്ലറികളുമായി ബന്ധപ്പെടുക. സ്വർണവിപണിയിലെ ഏറ്റക്കുറച്ചിലുകൾ അപ്പപ്പോൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ.

Article Summary: Gold prices in Kerala continued to fluctuate, with the rate of 22K gold increasing by ₹1,120 per sovereign and ₹140 per gram on Tuesday, February 24, 2026. The current price stands at ₹1,18,640 per sovereign. Meanwhile, silver prices saw a drop of ₹15 per gram, bringing the rate down to ₹285.

#GoldRate #Kerala #PriceHike #BusinessNews #Jewellery #MarketUpdate #Kochi #GoldPriceToday #SilverPrice

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia