ഇരട്ടക്കുതിപ്പിന് പിന്നാലെ ആശ്വാസം; സ്വര്‍ണവില കുറഞ്ഞു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● 22 കാരറ്റിന് പവന് 800 രൂപ കുറഞ്ഞു.
● 22 കാരറ്റ് സ്വർണം പവന് 1,14,520 രൂപയിലും ഗ്രാമിന് 14,315 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
● വ്യാഴാഴ്ച (19.02.2026) ഒറ്റദിവസം കൊണ്ട് പവന് 2,240 രൂപ വർധിച്ചിരുന്നു.
● 18 കാരറ്റ്, 14 കാരറ്റ്, 9 കാരറ്റ് സ്വർണവിലകളും താഴ്ന്നു.
● വെള്ളി വിലയില്‍ മാറ്റമില്ല.
കൊച്ചി: (KVARTHA) കഴിഞ്ഞ ദിവസം ഇരട്ടക്കുതിപ്പുമായെത്തിയ സ്വര്‍ണവിലയില്‍ ആശ്വാസം. വെള്ളിയാഴ്ച (20.02.2026) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമി് 100 രൂപ കുറഞ്ഞ് 14315 രൂപയും പവന് 800 രൂപ കുറഞ്ഞ് 114520 രൂപയുമാണ്.
വ്യാഴാഴ്ച (19.02.2026) രാവിലെയും ഉച്ചക്കുമായി വന്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. രണ്ട് തവണയായി ഗ്രാമിന് 280 രൂപയും പവന് 2240 രൂപയുമാണ് കൂടിയിരുന്നത്. രാവിലെ, 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 210 രൂപ കൂടി 14345 രൂപയും പവന് 1680 രൂപ കൂടി 114760 രൂപയും ഉച്ചക്ക്, 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കൂടി 14415 രൂപയും പവന് 560 രൂപ കൂടി 115320 രൂപയുമായിരുന്നു.

18 കാരറ്റ് നിരക്കുകള്‍ക്കും വില താഴ്ന്നു
ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 85 രൂപ കുറഞ്ഞ് 11820 രൂപയും പവന് 680 രൂപ കുറഞ്ഞ് 94560 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 85 രൂപ കുറഞ്ഞ് 11760 രൂപയും പവന് 680 രൂപ കുറഞ്ഞ് 94080 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14, 9 കാരറ്റ് വിലകളും കുറഞ്ഞു
കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപ കുറഞ്ഞ് 9160 രൂപയും പവന് 520 രൂപ കുറഞ്ഞ് 73280 രൂപയുമാണ്. 9 കാരറ്റിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 5905 രൂപയും പവന് 320 രൂപ കുറഞ്ഞ് 47240 രൂപയുമാണ്.
വെള്ളി വിലയില്‍ മാറ്റമില്ല
അതേസമയം, വെള്ളി നിരക്കുകളില്‍ മാറ്റമില്ലാതെ തുടരുന്നു. ബി ഗോവിന്ദന്‍, കെ സുരേന്ദ്രന്‍ വിഭാഗങ്ങളില്‍ സാധാരണ വെള്ളിക്ക് ഗ്രാമിന് 270 രൂപയാണ് നിരക്ക്. 10 ഗ്രാം സാധാരണ വെള്ളിക്ക് 2700 രൂപയുമാണ്.
സ്വർണവില പ്രാദേശികമായി വ്യത്യാസപ്പെടാം. ജിഎസ്ടി, പണിക്കൂലി എന്നിവ പുറമെ നൽകേണ്ടി വരും. കൃത്യമായ വില അറിയാൻ ജ്വല്ലറികളുമായി ബന്ധപ്പെടുക. പുതിയ വാര്‍ത്തകള്‍ അപ്പപ്പോൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ.
Article Summary: Gold prices in Kerala saw a dip on Friday, February 20, 2026, after a double surge the previous day. The price of 22K gold decreased by ₹800 per sovereign and ₹100 per gram, bringing the rate to ₹1,14,520 per sovereign. Silver prices remained stable.
#GoldRate #Kerala #PriceDrop #BusinessNews #Jewellery #MarketUpdate #Kochi #GoldPriceToday
