ഇരട്ടക്കുതിപ്പ്; സ്വര്‍ണവില രാവിലെയും ഉച്ചക്കുമായി പവന് 2240 രൂപയുടെ വര്‍ധനവ്

 
Bride Representing Kerala Gold Price February 16 Afternoon

Representational Image Generated by Meta AI

ADVERTISEMENT

● 22 കാരറ്റ് സ്വർണം പവന് 1,15,320 രൂപയിലും ഗ്രാമിന് 14,415 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
● രാവിലെ പവന് 1680 രൂപ വർധിച്ചതിന് പിന്നാലെ ഉച്ചക്ക് വീണ്ടും 560 രൂപ വർധിച്ചു.
● 18 കാരറ്റ്, 14 കാരറ്റ്, 9 കാരറ്റ് സ്വർണവിലകളിലും സമാനമായ വർധനവുണ്ടായി.
● ഉച്ചക്ക് വെള്ളി വിലയിൽ മാറ്റമില്ല; ഗ്രാമിന് 270 രൂപയിൽ തുടരുന്നു.

കൊച്ചി: (KVARTHA) കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ വ്യാഴാഴ്ച (19.02.2026) രാവിലെയും ഉച്ചക്കുമായി വന്‍ വര്‍ധനവ് രേഖപ്പെടുത്തി. രണ്ട് തവണയായി ഗ്രാമിന് 280 രൂപയും പവന് 2240 രൂപയുമാണ് കൂടിയത്.

രാവിലെ, 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 210 രൂപ കൂടി 14345 രൂപയും പവന് 1680 രൂപ കൂടി 114760 രൂപയുമായിരുന്നു.

Aster_MIMS

ഉച്ചക്ക്, 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കൂടി 14415 രൂപയും പവന് 560 രൂപ കൂടി 115320 രൂപയുമാണ്. 

18 കാരറ്റ് നിരക്കുകള്‍ക്കും വില വര്‍ധിച്ചു

രാവിലെ, 22 കാരറ്റിനൊപ്പം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലകളും വര്‍ധിച്ചിരുന്നു. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 170 രൂപ കൂടി 11850 രൂപയും പവന് 1360 രൂപ കൂടി 94800 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 170 രൂപ കൂടി 11785 രൂപയും പവന് 1360 രൂപ കൂടി 94280 രൂപയിലുമാണ് കച്ചവടം നടന്നത്.


ഉച്ചക്ക്, ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 55 രൂപ കൂടി 11905 രൂപയും പവന് 440 രൂപ കൂടി 95240 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 60 രൂപ കൂടി 11845 രൂപയും പവന് 480 രൂപ കൂടി 94760 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.


14, 9 കാരറ്റ് വിലകളും കൂടി

രാവിലെ, കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 135 രൂപ കൂടി 9180 രൂപയും പവന് 1080 രൂപ കൂടി 73440 രൂപയുമാണ്. 9 കാരറ്റിന് ഗ്രാമിന് 85 രൂപ കൂടി 5920 രൂപയും പവന് 680 രൂപ കൂടി 47360 രൂപയുമായിരുന്നു.

ഉച്ചക്ക്, കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 45 രൂപ കൂടി 9225 രൂപയും പവന് 360 രൂപ കൂടി 73800 രൂപയുമാണ്. 9 കാരറ്റിന് ഗ്രാമിന് 25 രൂപ കൂടി 5945 രൂപയും പവന് 200 രൂപ കൂടി 47560 രൂപയുമാണ്. 

ഉച്ചക്ക് വെള്ളി വിലയില്‍ മാറ്റമില്ല

ബി ഗോവിന്ദന്‍, കെ സുരേന്ദ്രന്‍ വിഭാഗങ്ങളില്‍ സാധാരണ വെള്ളിക്ക് ഗ്രാമിന് 270 രൂപയാണ് നിരക്ക്. 10 ഗ്രാം സാധാരണ വെള്ളിക്ക് 2700 രൂപയുമാണ്.
 

സ്വർണവില പ്രാദേശികമായി വ്യത്യാസപ്പെടാം. ജിഎസ്ടി, പണിക്കൂലി എന്നിവ പുറമെ നൽകേണ്ടി വരും. കൃത്യമായ വില അറിയാൻ ജ്വല്ലറികളുമായി ബന്ധപ്പെടുക. ഏറ്റവും പുതിയ വാര്‍ത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ.

Article Summary: Gold prices in Kerala saw a massive double surge on Thursday, February 19, 2026. Increasing in both morning and afternoon sessions, the total hike reached ₹2240 per sovereign and ₹280 per gram, bringing the price of 22K gold to ₹1,15,320.

#GoldRate #Kerala #SilverPrice #BusinessNews #Jewellery #MarketUpdate #Kochi #GoldPriceToday

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia