സ്വർണവിലയിൽ വൻ ആശ്വാസം! രാവിലെയും ഉച്ചയ്ക്കുമായി പവന് 640 രൂപ കുറഞ്ഞു; വിപണി വില 1,18,080 രൂപയായി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഗ്രാമിന് 80 രൂപയുടെ കുറവാണ് ഒറ്റദിവസം കൊണ്ട് ഉണ്ടായത്.
● 22 കാരറ്റ് സ്വർണം പവന് 1,18,080 രൂപയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.
● രാവിലെ പവന് 160 രൂപയും ഉച്ചയ്ക്ക് 480 രൂപയുമാണ് ഇടിഞ്ഞത്.
● 18, 14, ഒമ്പത് കാരറ്റ് സ്വർണവിലകളിലും സമാനമായ കുറവുണ്ടായി.
● വെള്ളി വിലയില്‍ മാറ്റമില്ല.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. വ്യാഴാഴ്ച (26.02.2026) രാവിലെയും ഉച്ചക്കുമായി ഇരട്ട ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് കുറഞ്ഞത്.
രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 14820 രൂപയിലും പവന് 118560 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.
ഉച്ചക്ക് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 14760 രൂപയിലും പവന് 118080 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
18 കാരറ്റ് നിരക്കുകളും കുറഞ്ഞു
രാവിലെ, ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 12240 രൂപയും പവന് 120 രൂപ കുറഞ്ഞ് 97920 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 12175 രൂപയും പവന് 120 രൂപ കുറഞ്ഞ് 97400 രൂപയിലുമാണ് കച്ചവടം നടന്നത്.
ഉച്ചക്ക് ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 12190 രൂപയും പവന് 400 രൂപ കുറഞ്ഞ് 97520 രൂപയും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 12125 രൂപയും പവന് 400 രൂപ കുറഞ്ഞ് 97000 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14, 9 കാരറ്റ് വിലകളും കുറഞ്ഞു
രാവിലെ കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 9480 രൂപയും പവന് 120 രൂപ കുറഞ്ഞ് 75840 രൂപയുമാണ്. 9 കാരറ്റിന് ഗ്രാമിന് 5 രൂപ കുറഞ്ഞ് 6115 രൂപയും പവന് 40 രൂപ കുറഞ്ഞ് 48920 രൂപയുമായിരുന്നു.
ഉച്ചക്ക് കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപ കുറഞ്ഞ് 9445 രൂപയും പവന് 280 രൂപ കുറഞ്ഞ് 75560 രൂപയുമാണ്. 9 കാരറ്റിന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 6090 രൂപയും പവന് 200 രൂപ കുറഞ്ഞ് 48720 രൂപയുമാണ്.
വെള്ളി വിലയില്‍ മാറ്റമില്ല
അതേസമയം, വെള്ളി വിലയില്‍ മാറ്റമില്ല. ബി ഗോവിന്ദന്‍, കെ സുരേന്ദ്രന്‍ വിഭാഗങ്ങളില്‍ സാധാരണ വെള്ളിക്ക് ഗ്രാമിന് 285 രൂപയാണ് നിരക്ക്. 10 ഗ്രാം സാധാരണ വെള്ളിക്ക് 2850 രൂപയുമാണ്.
സ്വർണവില പ്രാദേശികമായി വ്യത്യാസപ്പെടാം. ജിഎസ്ടി, പണിക്കൂലി എന്നിവ പുറമെ നൽകേണ്ടി വരും. കൃത്യമായ വില അറിയാൻ ജ്വല്ലറികളുമായി ബന്ധപ്പെടുക. വാർത്ത ഷെയർ ചെയ്യൂ. സ്വർണവിപണിയിലെ ഏറ്റവും പുതിയ മാറ്റങ്ങൾ അപ്പപ്പോൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യൂ.
Article Summary: Kerala gold rate saw a double drop on Thursday, with prices falling by a total of ₹640 per sovereign across morning and afternoon sessions.
#GoldRate #Kerala #PriceDrop #BusinessNews #Jewellery #MarketUpdate
