സംസ്ഥാനത്ത് വന്‍ വര്‍ധനവുമായി സ്വര്‍ണവില; പവന് മണികൂറുകള്‍ക്കുള്ളില്‍ കൂടിയത് 1120 രൂപ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഒരു ദിവസം രണ്ട് തവണ വർധന.
● ഒരു പവൻ സ്വർണവില 72,480 രൂപയായി.
● രാവിലെ 240 രൂപ കൂടിയിരുന്നു.
● ഉച്ചയ്ക്ക് ശേഷം 880 രൂപ വർധിച്ചു.
● 18 കാരറ്റ് സ്വർണത്തിനും വില കൂടി.
● ഞായറും ശനിയും വിലയിൽ മാറ്റമില്ലായിരുന്നു.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റമില്ലാതിരുന്ന സ്വര്‍ണവിലയില്‍ ജൂണ്‍ രണ്ടിന് തിങ്കളാഴ്ച രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി രണ്ട് തവണ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് ശേഷം 22 കാരറ്റിന് ഗ്രാമിന് 110 രൂപ കൂടി 9060 രൂപയിലും പവന് 880 രൂപ കൂടി 72480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. രാവിലെ 22 കാരറ്റിന് ഗ്രാമിന് 30 രൂപ കൂടി 8950 രൂപയിലും പവന് 240 രൂപ കൂടി 71600 രൂപയിലുമാണ് വ്യാപാരം നടന്നത്.
ജൂണ്‍ ആദ്യദിനമായ ഞായറാഴ്ച സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു. മേയ് 31 ന് ശനിയാഴ്ചയും സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു. ഈ രണ്ട് ദിനങ്ങളിലും 22 കാരറ്റിന് ഗ്രാമിന് 8920 രൂപയിലും പവന് 71360 രൂപയിലുമാണ് വ്യാപാരം നടന്നത്.
18 കാരറ്റിനും വില കൂടി
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ജൂണ്‍ രണ്ടിന് ഉച്ചയ്ക്ക് ശേഷം 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപ കൂടി 7430 രൂപയിലും പവന് 720 രൂപ കൂടി 59440 രൂപയിലുമാണ് കച്ചവടം നടക്കുന്നത്. രാവിലെ ഗ്രാമിന് 25 രൂപ കൂടി 7340 രൂപയിലും പവന് 200 രൂപ കൂടി 58720 രൂപയിലുമായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 109 രൂപയാണ്.

ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിന് തിങ്കളാഴ്ച ആദ്യം ഗ്രാമിന് 25 രൂപ കൂടി 7370 രൂപയും പവന് 200 രൂപ കൂടി 58960 രൂപയുമായിരുന്നു. രണ്ടാമത് ഗ്രാമിന് 90 രൂപ കൂടി 7460 രൂപയും പവന് 720 രൂപ കൂടി 59680 രൂപയുമാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് വിലയില്‍ മാറ്റമില്ല. 110 രൂപയാണ്.
സ്വര്‍ണ്ണവിലയിലെ ഈ അപ്രതീക്ഷിതമായ മാറ്റത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.
Article Summary: Kerala gold price surged twice on June 2nd, increasing by ₹1120 per sovereign.
#GoldPriceKerala, #GoldRateHike, #KeralaGold, #MarketUpdate, #Investment, #FinanceNews
