റെക്കോർഡുകൾ തകർത്ത് സ്വർണവില കുതിക്കുന്നു; പവന് 640 രൂപ വർധിച്ച് 79,560 രൂപയിലെത്തി


● ഒരു ഗ്രാം സ്വർണത്തിന് 80 രൂപ കൂടി.
● 18 കാരറ്റ് സ്വർണത്തിനും വില വർധനയുണ്ട്.
● വെള്ളിക്ക് വ്യത്യസ്ത നിരക്കുകള്‍.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് വമ്പന്‍ കുതിപ്പുമായി റെക്കോര്‍ഡുകള്‍ തകര്‍ന്ന് മുന്നേറുകയാണ് സ്വര്‍ണവില. സെപ്തംബര്‍ ആറിന് ശനിയാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ കൂടി 9945 രൂപയും പവന് 640 രൂപ കൂടി 79560 രൂപയുമാണ്. വെള്ളിയാഴ്ച (05.09.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കൂടി 9865 രൂപയും പവന് 560 രൂപ കൂടി 78920 രൂപയുമായിരുന്നു.

18 കാരറ്റിന് വ്യത്യസ്ത നിരക്കുകള്‍
സെപ്തംബര്‍ ആറിന് 18 കാരറ്റിന് വ്യത്യസ്ത നിരക്കുകളാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 8165 രൂപയിലും പവന് 65320 രൂപയിലും ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 65 രൂപ കൂടി 8235 രൂപയും പവന് 520 രൂപ കൂടി 65880 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 6355 രൂപയും പവന് 50840 രൂപയുമാണ്. ഒന്‍പത് കാരറ്റിന് ഗ്രാമിന് 4100 രൂപയും പവന് 32800 രൂപയുമാണ്.
വെള്ളിക്കും വ്യത്യസ്ത നിരക്കുകള്‍
ശനിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് വ്യത്യസ്ത നിരക്കുകളാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 133 രൂപയിലും മറു വിഭാഗത്തിന് 134 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
സ്വർണവില ഇനിയും കുതിക്കുമോ? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Kerala gold prices hit record highs, rising by ₹640.
#GoldPrice #Kerala #GoldRate #Finance #MarketUpdate #PriceHike