സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു; പവന് 400 രൂപ കൂടി


● 22 കാരറ്റ് സ്വർണം പവന് 72,480 രൂപയായി.
● 18 കാരറ്റ് സ്വർണത്തിന് പവന് 320 രൂപ വർധിച്ചു.
● സാധാരണ വെള്ളി വിലയിൽ മാറ്റമില്ല.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ജൂലൈ എട്ടിന് ചൊവ്വാഴ്ച സ്വര്‍ണവില കൂടി. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 9060 രൂപയിലും പവന് 400 രൂപ കൂടി 72480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
തിങ്കളാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 9010 രൂപയിലും പവന് 400 രൂപ കുറഞ്ഞ് 72080 രൂപയിലും ശനിയാഴ്ച (05.07.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കൂടി 9060 രൂപയിലും പവന് 80 രൂപ കൂടി 72480 രൂപയിലും ഞായറാഴ്ച (06.07.2025) ഇതേവിലയിലുമായാണ് വ്യാപാരം നടന്നത്.
18 കാരറ്റിനും കൂടി
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗത്തിന് ജൂലൈ എട്ടിന് 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ കൂടി 7430 രൂപയിലും പവന് 320 രൂപ കൂടി 59440 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗത്തിനും ചൊവ്വാഴ്ച 18 കാരറ്റ് സ്വര്‍ണത്തിന് വില കൂടി. ഗ്രാമിന് 40 കൂടി 7475 രൂപയും പവന് 320 രൂപ കൂടി 59800 രൂപയുമാണ്.
വെള്ളി വിലയില്‍ മാറ്റമില്ല
ചൊവ്വാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഇരു വിഭാഗത്തിനും വിലയില്‍ മാറ്റമില്ല. വ്യത്യസ്ത നിരക്കുകളില്‍ തുടരുകയാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 116 രൂപയിലും മറു വിഭാഗത്തിന് 119 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
സംസ്ഥാനത്ത് സ്വർണവിലയിലുണ്ടായ ഈ വർദ്ധനവിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്യുക.
Article Summary: Kerala gold price rises today: sovereign up ₹400, 22K at ₹72,480.
#GoldPriceKerala #KeralaGold #GoldRateToday #GoldInvestment #MarketUpdate #GoldPrice