കഴിഞ്ഞ ദിവസത്തെ നാടകീയ നിരക്കുകൾക്ക് പിന്നാലെ സ്വർണവിലയിൽ മാറ്റമില്ല; പവന് 109000 മുകളിൽ തുടരുന്നു

 
Bride Representing Kerala Gold Price March 31

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 13,685 രൂപയാണ് നിരക്ക്.
● 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് കെ സുരേന്ദ്രൻ വിഭാഗത്തിൽ 11,245 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
● 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 8,760 രൂപയും 9 കാരറ്റിന് ഗ്രാമിന് 5,650 രൂപയുമാണ് പുതിയ വില.
● സംസ്ഥാനത്ത് വെള്ളി നിരക്കിൽ വർദ്ധനവ് രേഖപ്പെടുത്തി.
● ഒരു ഗ്രാം സാധാരണ വെള്ളിക്ക് 5 രൂപ കൂടി 250 രൂപയായി മാറി.
● തിങ്കളാഴ്ച രാവിലെ സ്വർണവില കുറഞ്ഞിരുന്നെങ്കിലും ഉച്ചയ്ക്ക് ശേഷം രണ്ട് തവണയായി കുതിപ്പ് രേഖപ്പെടുത്തിയിരുന്നു.

കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ദിവസത്തെ നാടകീയ നിരക്കുകള്‍ പിന്നാലെ സ്വര്‍ണവിലയില്‍ മാറ്റമില്ല. ചൊവ്വാഴ്ച (31.03.2026) പവന് 109000 മുകളില്‍ തുടരുകയാണ്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 13685 രൂപയും പവന് 109480 രൂപയുമാണ്. 

18 കാരറ്റ് നിരക്കുകളിലും മാറ്റമില്ല

ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 11310 രൂപയിലും പവന് 90480 രൂപയിലും കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 11245 രൂപയിലും പവന് 89960 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.

Aster mims 04/11/2022

14, 9 കാരറ്റ് വിലകളിലും മാറ്റമില്ല

കെ സുരേന്ദ്രന്‍ വിഭാഗത്തില്‍ 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 8760 രൂപയും പവന് 70080 രൂപയുമാണ്. 9 കാരറ്റിന് ഗ്രാമിന് 5650 രൂപയും പവന് 45200 രൂപയുമാണ്.

Kerala Gold Price March 31

വെള്ളി നിരക്കില്‍ കുതിപ്പ്

അതേസമയം വെള്ളി നിരക്കില്‍ വര്‍ധനവ് രേഖപ്പെടുത്തി. ബി ഗോവിന്ദന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 245 രൂപയില്‍നിന്ന് 5 രൂപ കൂടി 250 രൂപയാണ് നിരക്ക്.

കെ സുരേന്ദ്രന്‍ വിഭാഗത്തിനും ഒരു ഗ്രാം സാധാരണ വെള്ളിക്ക് 245 രൂപയില്‍നിന്ന് 5 രൂപ കൂടി 250  രൂപയാണ് നിരക്ക്. 10 ഗ്രാം വെള്ളിക്ക് 50 രൂപ കൂടി 2500 രൂപയുമാണ്.

കഴിഞ്ഞ ദിവസത്തെ സ്വര്‍ണ നിരക്കുകള്‍

തിങ്കളാഴ്ച (30.03.2026) രാവിലെ ഇടിവുമായെത്തി ആശ്വാസമായ സ്വര്‍ണവിലയില്‍ ഉച്ചക്ക് ശേഷം രണ്ട് തവണയായി കുതിപ്പ് രേഖപ്പെടുത്തിയിരുന്നു. 

രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 75 രൂപ കുറഞ്ഞ് 13500 രൂപയിലും പവന് 600 കുറഞ്ഞ് 108000 രൂപയിലുമാണ് വ്യാപാരം നടന്നത്. 

ഉച്ചക്ക് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 90 രൂപ കൂടി 13590 രൂപയിലും പവന് 720 രൂപ കൂടി 108720 രൂപയിലുമാണ് വ്യാപാരം നടന്നത്. 

വൈകാതെ വീണ്ടും കുതിപ്പുമായി എത്തുകയായിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 95 രൂപ കൂടി 13685 രൂപയിലും പവന് 760 രൂപ കൂടി 109480 രൂപയിലുമാണ് വ്യാപാരം നടന്നത്.

സ്വർണ്ണ വിപണിയിലെ ഈ മാറ്റങ്ങൾ സ്വർണ്ണം വാങ്ങാൻ കാത്തിരിക്കുന്നവർക്കും നിക്ഷേപകർക്കും ഏറെ പ്രധാനപ്പെട്ടതാണ്. നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഉപകാരപ്രദമെന്ന് തോന്നിയാൽ ഈ സ്വർണ്ണവില വിവരങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. സ്വർണ്ണ, വെള്ളി നിരക്കുകളിലെ ദൈനംദിന മാറ്റങ്ങളും മറ്റ് വാണിജ്യ വാർത്തകളും അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. പുതിയ അപ്‌ഡേറ്റുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക. വിലയിലെ ഈ തുടർച്ചയായ മാറ്റങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ഞങ്ങളുടെ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താനും മറക്കരുത്.

Article Summary: Following dramatic fluctuations on Monday, gold prices in Kerala remained steady on Tuesday at Rs 109,480 per pavan for 22-carat gold, though silver prices saw a slight increase.

#GoldRateKerala #GoldPriceToday #KeralaMarket #JewelleryNews #SilverRate #BusinessNewsMalayalam

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia