സ്വര്‍ണനിരക്കില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ധനവ്; പവന് 560 രൂപ കൂടി


● ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 81,600 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
● ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10,200 രൂപയാണ് വില.
● വ്യാഴാഴ്ച സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു.
● 18, 14, 9 കാരറ്റ് സ്വര്‍ണത്തിനും വെള്ളി വിലയിലും വര്‍ധനവുണ്ടായി.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണനിരക്കില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ധനവ്. സെപ്തംബര്‍ 12 വെള്ളിയാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കൂടി 10200 രൂപയും പവന് 560 രൂപ കൂടി 81600 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ച സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10130 രൂപയും പവന് 81040 രൂപയിലുമാണ് വ്യാപാരം നടന്നത്.

അന്താരാഷ്ട്ര സ്വര്‍ണ്ണവില 3653 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 88.37 മായി. കഴിഞ്ഞദിവസം സ്വര്‍ണ്ണവില 3620 ഡോളര്‍ വരെ താഴ്ന്നതിനുശേഷം ആണ് 3653 ഡോളറിലേക്ക് എത്തിയത്. നിലവിലുള്ള സാഹചര്യങ്ങളെല്ലാം സ്വര്‍ണത്തിന് പോസിറ്റീവ് ആണ്. വിലവര്‍ധനവ് തുടരാന്‍ തന്നെയാണ് സാധ്യത.
18 കാരറ്റിനും വില കൂടി
സെപ്തംബര്‍ 12 ന് 18 കാരറ്റിന് വ്യത്യസ്ത നിരക്കുകളാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 60 രൂപ കൂടി 8375 രൂപയിലും പവന് 480 രൂപ കൂടി 67000 രൂപയിലും ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 55 രൂപ കൂടി 8445 രൂപയും പവന് 440 രൂപ കൂടി 67560 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും നിരക്കില്‍ വര്‍ധനവ്
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 45 രൂപ കൂടി 6520 രൂപയും പവന് 360 രൂപ കൂടി 52160 രൂപയുമാണ്. ഒന്‍പത് കാരറ്റിന് ഗ്രാമിന് 35 രൂപ കൂടി 4205 രൂപയും പവന് 280 രൂപ കൂടി 33640 രൂപയുമാണ്.
വെള്ളി വിലയിലും വര്‍ധനവ്
വെള്ളിയാഴ്ച കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 137 രൂപയില്‍നിന്ന് രണ്ട് രൂപ കൂടി 139 രൂപയും മറു വിഭാഗത്തിന് 137 രൂപയില്‍നിന്ന് രണ്ട് രൂപ കൂടി 139 രൂപയുമാണ്.
സ്വർണവിലയിലെ ഈ കുതിപ്പ് നിങ്ങളുടെ നിക്ഷേപങ്ങളെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് അഭിപ്രായം പങ്കുവയ്ക്കുക.
Article Summary: Kerala gold price hits record high with a significant increase today.
#GoldPriceKerala #GoldRateToday #KeralaBusiness #GoldInvestment #RecordHighGold #FinancialNews