റെക്കോര്‍ഡ് വര്‍ധനവുമായി സ്വര്‍ണവില ചരിത്രം കുറിച്ചു; പവന് 80500 രൂപ കടന്നു


● 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 125 രൂപ കൂടി.
● പവന് 1000 രൂപ വർധിച്ച് 80880 രൂപയിലെത്തി.
● 18 കാരറ്റ്, 14 കാരറ്റ്, 9 കാരറ്റ് സ്വർണത്തിനും വില വർധിച്ചു.
● വെള്ളിക്കും വ്യത്യസ്ത നിരക്കുകളാണ് രേഖപ്പെടുത്തിയത്.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സെപ്തംബര്‍ ഒന്‍പതിന് ചൊവ്വാഴ്ച റെക്കോര്‍ഡ് വര്‍ധനവുമായി സ്വര്‍ണവില ചരിത്രം കുറിച്ചു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 125 രൂപ കൂടി 10110 രൂപയും പവന് 1000 രൂപ കൂടി 80880 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
എട്ടിന് തിങ്കളാഴ്ച രണ്ട് വിലയിലാണ് വ്യാപാരം നടന്നത്. രാവിലെ ഇടിവുമായെത്തി ആശ്വാസമായ സ്വര്‍ണവിലയില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കുതിപ്പ് രേഖപ്പെടുത്തുകയായിരുന്നു. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 9935 രൂപയും പവന് 80 രൂപ കുറഞ്ഞ് 79480 രൂപയുമായിരുന്നു. പിന്നീടാണ് 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂടി 9985 രൂപയും പവന് 400 രൂപ കൂടി 79880 രൂപയിലും വ്യാപാരം നടന്നത്.

ശനിയാഴ്ച (06.09.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ കൂടി 9945 രൂപയും പവന് 640 രൂപ കൂടി 79560 രൂപയും വെള്ളിയാഴ്ച (05.09.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപ കൂടി 9865 രൂപയും പവന് 560 രൂപ കൂടി 78920 രൂപയുമായിരുന്നു. ശനിയാഴ്ചത്തെ നിരക്കിലാണ് ഞായറാഴ്ചയും (07.09.2025) വ്യാപാരം നടന്നത്.
18 കാരറ്റിനും വില കൂടി
സെപ്തംബര്‍ ഒന്‍പതിന് 18 കാരറ്റിന് വ്യത്യസ്ത നിരക്കുകളാണ്. കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഗ്രാമിന് 100 രൂപ കൂടി 8300 രൂപയിലും പവന് 800 രൂപ കൂടി 66400 രൂപയിലും ബി ഗോവിന്ദന്‍ വിഭാഗത്തിന് ഗ്രാമിന് 105 രൂപ കൂടി 8375 രൂപയും പവന് 840 രൂപ കൂടി 67000 രൂപയിലുമാണ് കച്ചവടം നടക്കുന്നത്.
14 കാരറ്റിനും 9 കാരറ്റിനും നിരക്കില്‍ വര്‍ധനവ്
കെ സുരേന്ദ്രന്‍ വിഭാഗത്തിന് 14 കാരറ്റിന് ഗ്രാമിന് 110 രൂപ കൂടി 6465 രൂപയും പവന് 880 രൂപ കൂടി 51720 രൂപയുമാണ്. ഒന്‍പത് കാരറ്റിന് ഗ്രാമിന് 65 രൂപ കൂടി 4165 രൂപയും പവന് 520 രൂപ കൂടി 33320 രൂപയുമാണ്.
വെള്ളിക്ക് വ്യത്യസ്ത വിലകള്‍
ചൊവ്വാഴ്ച കെ സുരേന്ദ്രന്‍ വിഭാഗത്തിന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 133 രൂപയും മറു വിഭാഗത്തിന് 134 രൂപയില്‍നിന്ന് 30 രൂപ കുറഞ്ഞ് 105 രൂപയുമാണ്.
സ്വർണവിലയിലെ ഈ മാറ്റം നിങ്ങളുടെ നിക്ഷേപങ്ങളെ എങ്ങനെ ബാധിക്കും? അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Gold price in Kerala reached a record high.
#GoldPrice #Kerala #GoldRate #RecordHigh #FinancialNews #Gold